ലോക കപ്പ് നേടി എത്തിയശേഷം മെസിക്ക് ഒന്നും വേണ്ട എന്ന ചിന്ത ആയി, അവൻ ക്ലബ്ബിനെ ചതിക്കുകയാണ്; മെസിക്ക് എതിരെ പി.എസ്.ജി ആരാധകർ

പാരീസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി) സൂപ്പർതാരം ലയണൽ മെസ്സി റെയിംസിനെതിരായ ലീഗ് 1 പോരാട്ടത്തിനിടെ നടത്തിയ മോശം പ്രകടനത്തിന്റെ പേരിൽ ട്വിറ്ററിൽ താരം ട്രോളുകൾ ഏറ്റുവാങ്ങുകയാണ് എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. മെസിയുടെ ഭാഗത്ത് നിന്ന് ഒരു സഹായവും എംബാപ്പെക്ക് കിട്ടുന്നില്ല എന്നും ട്രോളുന്നവർ പറയുന്നുണ്ട്. മെസ്സിയുടെ പതനം കണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ അഭിമാനിക്കുമെന്ന് ചിലർ അഭിപ്രായപ്പെട്ടു.

റെയിംസിനെതിരെ പി.യെ.ജി 1-1 സമനിലയിൽ പിരിഞ്ഞു. 51-ാം മിനിറ്റിൽ നെയ്മർ പാർക് ഡെസ് പ്രിൻസസിൽ തന്റെ ടീമിന് ലീഡ് നൽകി. 59-ാം മിനിറ്റിൽ മാർക്കോ വെറാട്ടിക്ക് മാർച്ചിംഗ് ഓർഡർ ലഭിച്ചതോടെ ക്രിസ്റ്റോഫ് ഗാൽറ്റിയറുടെ ടീം 10 പേരായി ചുരുങ്ങി. പിന്നാലെ എതിരാളികൾ സമനില പിടിക്കുക ആയിരുന്നു.

എന്നാൽ റീംസിനെതിരെ നിരാശാജനകമായ പ്രകടനമാണ് മെസ്സി നടത്തിയത്. താരത്തിന് ലക്ഷ്യത്തിലേക്ക് ഷോട്ടുകളൊന്നും നേടാനായില്ല, തന്റെ നാല് ഡ്രിബിളുകളിൽ ഒന്ന് മാത്രം പൂർത്തിയാക്കി, കളിക്കിടെ ഒരു വലിയ അവസരം നഷ്ടപ്പെടുത്തി. തന്റെ 10 ഗ്രൗണ്ട് ഡ്യുവലുകളിൽ മൂന്നെണ്ണം മാത്രം ജയിക്കുകയും 14 തവണ പന്ത് നഷ്ടപ്പെടുത്തുകയും ചെയ്തു.

ഫിഫ ലോകകപ്പ് ജേതാവ് തന്റെ ക്ലബ് ടീമിനെക്കുറിച്ച് ഇനി ശ്രദ്ധിക്കുന്നില്ലെന്ന് ട്വിറ്ററിൽ ആരാധകർ അവകാശപ്പെട്ടു. ഏഴ് തവണ ബാലൺ ഡി ഓർ ജേതാവ് എല്ലാം നേടിയെന്നുള്ള അഹങ്കാരത്തിൽ ഇരിക്കുകയാണെന്നും താരം പറഞ്ഞു.