എന്റെ പൊന്ന് മക്കളെ മെസിയെ പൂട്ടാനോ, 5000 പരിശീലകർ വിചാരിച്ചിട്ട് നടന്നിട്ടില്ല; പിന്നെയാണോ ഈ പാവം ഞാൻ; ഫൈനലിന് മുമ്പ് മെസിയെ വാഴ്ത്തി ഹൂസ്റ്റൻ പരിശീലകൻ

ഇന്റർ മയാമിയെ സംബന്ധിച്ച് ഇൻ അതിനിർണായകമായ ഒരു ദിനമാണ്. ഇന്ന് യു. എസ് ഓപ്പൺ കപ്പിന്റെ ഫൈനൽ മത്സരമാണ് കളിക്കുക. ഹൂസ്റ്റൻ ഡൈനാമോയാണ് കലാശ പോരാട്ടത്തിൽ ഇൻഡർ മയാമിയുടെ എതിരാളികൾ. നാളെ ഇന്ത്യൻ സമയത്തെ രാവിലെ 6 മണിക്കാണ് ഫൈനൽ പോരാട്ടം നടക്കുക.

സീസണിലെ രണ്ടാം കിരീസമാണ് ഇന്റർ മിയാമി ഇപ്പോൾ ലക്ഷ്യമിടുന്നത്. ഹൂസ്റ്റൺ ടീമിനെ സംബന്ധിച്ച് അവർക്കുള്ള ഏറ്റവും വലിയ വെല്ലുവിളി മെസി തന്നെ ആയിരിക്കും. മെസിയെ പൂട്ടാൻ വല്ല പ്ലാനുകളും ഒരുക്കിയിട്ടുണ്ടോ എന്നത് ഹൂസ്റ്റന്റെ പരിശീലകനായ ബെൻ ഒൽസെനോട് മത്സരത്തിന് മുമ്പ് മാധ്യമങ്ങൾ ചോദിച്ചിരിക്കുന്നു. 5000 ത്തോളം പരിശീലകർ ശ്രമിച്ച നോക്കിയിട്ടും സാധിക്കാത്ത ഒന്നാണ് ഇതെന്നും അതിനാൽ തനിക്ക് ഉത്തരമൊന്നും ഇല്ലെന്നുമാണ് പരിശീലകൻ മറുപടിയായി പറഞ്ഞു .

” അയ്യായിരത്തോളം പരിശീലകർ ഇതിനുമുൻപ് ലയണൽ മെസ്സിയെ തടയാൻ ശ്രമിച്ചിട്ടുണ്ട്. അവരൊക്കെ പലതും അദ്ദേഹത്തെ പൂട്ടുന്നതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അവർക്കൊന്നും അതിന് സാധിച്ചിട്ടില്ല. അതിൽ ഒട്ടുമിക്ക പരിശീലകരും നല്ല കഴിവുള്ളവർ ആയിരുന്നു. മെസിയെ പൂട്ടാൻ എനിക്ക് പദ്ധതി ഒന്നും ഇല്ല. ഇനി അഥവാ ഉണ്ടെങ്കിൽ തന്നെ ഞാൻ നിങ്ങളോട് അതേക്കുറിച്ച് പറയില്ല. ടീം ആയി ഞങ്ങൾ നല്ല പോരാട്ടം കാഴ്ചവെക്കും, അത് മാത്രം ഇപ്പോൾ പറയാം.” പരിശീലകൻ പറഞ്ഞ് അവസാനിപ്പിച്ചു.

Read more

കുറച്ചുമത്സരങ്ങളായി ടീമിന്റെ ഭാഗമായി കളിക്കാത്ത മെസി കളത്തിൽ ഇറങ്ങുമോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനം ഒന്നും ആയിട്ടില്ല. എന്തായാലും താരം കളത്തിൽ ഇറങ്ങുമെന്നാണ് ആരാധകരുടെ വിശ്വാസം.