'ഖത്തറിലേത് എന്റെ അവസാന ലോക കപ്പായിരിക്കും'; വിരമിക്കല്‍ സൂചന നല്‍കി സൂപ്പര്‍ താരം

വരാനിരിക്കുന്ന ഖത്തര്‍ ലോക കപ്പോടെ ബൂട്ടഴിച്ചേക്കുമെന്ന സൂചന നല്‍കി ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍. നെയ്മര്‍ ആന്റി ദി ലൈഫ് ഓഫ് കിംഗ്സ് എന്ന ഡോക്യുമെന്ററിയിലാണ് തന്റെ വിരമിക്കലിനെ കുറിച്ച് നെയ്മര്‍ മനസ്സ് തുറന്നത്. ഇനിയൊരു ലോക കപ്പ് കൂടി കളിക്കാനുള്ള മാനസിക കരുത്ത് തനിക്ക് ഉണ്ടെന്ന് കരുതുന്നില്ലെന്നാണ് നെയ്മര്‍ പറഞ്ഞത്.

‘ഖത്തറിലേത് എന്റെ അവസാന ലോക കപ്പായിരിക്കുമെന്നാണ് കരുതുന്നത്. അതിന് ശേഷം ഫുട്ബോളില്‍ തുടരാനുള്ള മാനസിക കരുത്തുണ്ടെന്ന് കരുതുന്നില്ല. അതിനാല്‍ അവിടെ നന്നായി എത്താന്‍ എന്നെക്കൊണ്ട് സാദ്ധ്യമാകുന്നതെല്ലാം ചെയ്യും. എന്റെ രാജ്യത്തോടൊപ്പം കിരീടം നേടാനും സ്വപ്നം പിടിച്ചെടുക്കാനും എന്റെ ഏറ്റവും മികച്ച പ്രകടനം തന്നെ കാഴ്ചവെയ്ക്കും. കുട്ടിക്കാലം മുതലുള്ള വലിയ സ്വപ്നം നേടിയെടുക്കാനാവുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്’ നെയ്മര്‍ പറഞ്ഞു.

Neymar confesses World Cup 2022 to be his last for Brazil as no longer has 'the strength of mind to deal with football' - Eurosport

ലോക കപ്പ് കിരീടമെന്ന സ്വപ്നം നെയ്മര്‍ക്ക് ഇനിയും ബാക്കിയാണ്. ഖത്തറില്‍ തന്റെ കാത്തിരിപ്പ് അവസാനിപ്പിച്ച് കിരീടത്തോടെ വിട പറയാമെന്ന പ്രതീക്ഷയാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. 2013ലെ കോണ്‍ഫെഡറേഷന്‍ കപ്പില്‍ കിരീടം നേടിയ ബ്രസീല്‍ നിരയില്‍ നെയ്മറുണ്ടായിരുന്നു. 2016ലെ ഒളിമ്പിക്സ് ഗെയിംസിലും ടീമിനെ സ്വര്‍ണത്തിലെത്തിക്കാന്‍ നെയ്മറിനായിരുന്നു.

Pele congratulates Neymar on Brazil milestone and challenges PSG man to match his goals tally | Goal.com

ബ്രസീലിനു വേണ്ടി 69 ഗോള്‍ ഇതിനോടകം നെയ്മര്‍ നേടിക്കഴിഞ്ഞു. എട്ട് ഗോള്‍ കൂടി നേടാനായാല്‍ നെയ്മറിന് ബ്രസീല്‍ ജഴ്സിയിലെ ഗോള്‍വേട്ടക്കാരില്‍ പെലെയെ മറികടക്കാനാകും.