സഹീറും നെഹ്‌റയും അങ്ങനെ പന്തെറിയുന്നത് കണ്ടിട്ടുണ്ട്, ഇഷ്ട താരത്തെ കുറിച്ച് സെവാഗ്

ദക്ഷിണാഫ്രിക്കക്കെതിരെ അടുത്ത മാസം നടക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ടീമിനെ പ്രഖ്യാപിച്ചു. കെഎല്‍ രാഹുലിനെ നായകനാക്കി 18 അംഗ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്. ചില സീനിയര്‍ താരങ്ങള്‍ക്കു ഇന്ത്യ പരമ്പരയില്‍ വിശ്രമം നല്‍കിയിട്ടുണ്ട്.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ നായകന്‍ വിരാട് കോഹ്‌ലി, സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ എന്നിവര്‍ക്കാണ് ഇന്ത്യ വിശ്രമം നല്‍കിയിരിക്കുന്നത്. റിഷഭ് പന്താണ് വൈസ് ക്യാപ്റ്റന്‍. റിഷഭ് പന്തും ദിനേശ് കാര്‍ത്തികുമാണ് ടീമിലെ വിക്കറ്റ് കീപ്പര്‍മാര്‍. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ടീമില്‍ തിരിച്ചെത്തി. ഇഷാന്‍ കിഷന്‍ ടീമില്‍ ഇടംപിടിച്ചപ്പോള്‍ സഞ്ജു സാംസണ്‍ ടീമില്‍ നിന്നും തഴയപ്പെട്ടു. പേസര്‍മാരായ ഉമ്രാന്‍ മാലിക്ക്, അര്‍ഷ്ദീപ് സിംഗ് എന്നിവരാണ് ഇന്ത്യന്‍ ടീമിലെ പുതുമുഖങ്ങള്‍. ഇപ്പോൾ ഇതാ തന്റെ ഇഷ്ട താരത്തെക്കുറിച്ച് പറയുകയാണ് സെവാഗ്.

“പഞ്ചാബ് കിംഗ്‌സിന് വേണ്ടി മികച്ച പ്രകടനം നടത്തുന്ന അർശ്ദീപ് എനിക്ക് ഒരുപാട് ഇഷ്ടമുള്ള താരമാണ്. അവൻ ഒരുപാട് വിക്കറ്റുകൾ നേടിയിട്ടിലായിരിക്കും, പക്ഷേ ഇക്കോണമി വളരെ മികച്ചതാണ്. ന്യൂ ബോളിലും ഓൾഡ് ബോളിലും അവൻ മികച്ച പ്രകടനമാണ് നടത്തുന്നത്. എന്റെ കാലത്ത് സഹീർ ഖാനും ആശിഷ് നെഹ്‌റയും ഈ രീതിയിൽ കളിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഇപ്പോൾ,ബുമ്രയും ഭുവിയും അർശ്ദീപും ആ രീതിയിൽ പന്തെറിയും. സ്ലോഗ് ഓവറുകളിൽ പന്തെറിയുക ബുദ്ധിമുട്ടേറിയ കാര്യമാണ്. അർശ്ദീപ് അത് വളരെ ഭംഗിയായിട്ടാണ് ചെയ്യുന്നത്.”

കിട്ടിയ ചാൻസ് നല്ല രീതിയിൽ ഉപയോഗിച്ചാൽ താരം ത്താർ ലോകകപ്പ് ടീമിൽ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.