ഇന്ത്യന്‍ യുവതാരം യുസ്‌വേന്ദ്ര ചഹല്‍ വിവാഹിതനാകുന്നു

ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചഹല്‍ വിവാഹിതനാകുന്നു. നര്‍ത്തകിയും നൃത്തസംവിധായികയുമായ ധനശ്രീ വര്‍മയാണ് വധു. വിവാഹിതനാകുന്ന വിവരം സോഷ്യല്‍ മീഡയയിലൂടെ ചഹല്‍ തന്നെയാണ് പുറത്തുവിട്ടത്.

ധനശ്രീക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പമുള്ള വിവാഹനിശ്ചയ ചടങ്ങിന്റെ ചിത്രങ്ങള്‍ ചഹല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ചഹലിനെപ്പോലെ തന്നെ ധനശ്രീയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ധനശ്രീയുടെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ ഡോക്ടര്‍, കോറിയോഗ്രഫര്‍, യൂട്യൂബര്‍, ധനശ്രീ വര്‍മ കമ്പനിയുടെ സ്ഥാപക എന്നിങ്ങനെയാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

https://www.instagram.com/p/CDoB05YBf7K/?utm_source=ig_web_copy_link

ഇന്ത്യയുടെ ഏകദിന, ട്വന്റി20 ടീമുകളിലെ സ്ഥിരം സാന്നിധ്യമാണ് മുപ്പതുകാരനായ ചഹല്‍. ഇന്ത്യയ്ക്കായി ഇതുവരെ 52 ഏകദിനങ്ങളിലും 42 ടി20 മത്സരങ്ങളും ചഹല്‍ കളിച്ചിട്ടുണ്ട്. ടി20യില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് (55) വീഴ്ത്തിയിട്ടുള്ള രണ്ടാമത്തെ താരം കൂടിയാണ് ഈ ഹരിയാനക്കാരന്‍.

LIVE Streaming Gujarat Lions vs Royal Challengers Bangalore, IPL ...

Read more

സെപ്റ്റംബര്‍ 19ന് യു.എ.ഇയില്‍ ആരംഭിക്കുന്ന ഐ.പി.എല്ലിനായുള്ള ഒരുക്കത്തിലാണ് ചഹല്‍. വിരാട് കോഹ്ലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമാണ് ചഹല്‍.