വീണ്ടും യുവി, ഇത്തവണ അര്‍ധസെഞ്ചുറി

ഗ്ലോബല്‍ ടി20 ലീഗില്‍ മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്ങിന്റെ ബാറ്റിംഗ് വിസ്‌ഫോടനം. ടൊറണ്ടോ നാഷല്‍സിന് വേണ്ടി മത്സരിച്ച യുവി 22 പന്തില്‍ അര്‍ധസെഞ്ചുറി എടുത്തു. തകര്‍പ്പന്‍ പ്രകടനം കാഴ്ച വച്ച് താരം കത്തിക്കയറിയെങ്കിലും ടൊറണ്ടോ 11 റണ്‍സിന് തോറ്റു.

ബ്രാംപ്റ്റണ്‍ 223 റണ്‍സിന്റെ വിജയ ലക്ഷ്യം ഉയര്‍ത്തിയപ്പോള്‍ ടൊറണ്ടോയ്ക്ക് 211 റണ്‍സ് മാത്രമേ നേടാനായുള്ളു. ആദ്യം ബാറ്റ് ചെയ്ത ബ്രാംപ്റ്റണ്‍ 20 ഓവറില്‍ ആറ് വിക്കറ്റിന് 223 റണ്‍സെടുത്തപ്പോള്‍ ടൊറണ്ടോയ്ക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റെടുക്കാനെ സാധിച്ചുള്ളു.

36 പന്തില്‍ 66 റണ്‍സെടുത്ത ജോര്‍ജ് മജന്‍സിയും 48 റണ്‍സെടുത്ത ബാബര്‍ ഹയാത്തുമാണ് ബ്രാംപ്റ്റണെ ഉന്നത സ്‌കോറിലേക്ക് എത്തിച്ചത്. ജോര്‍ജ് മജന്‍സി മാന്‍ ഓഫ് ദ മാച്ചായി.