ജഡേജയോട് നിങ്ങൾ ക്ഷമിക്കുക, കൂട്ടുകാരന് വേണ്ടി ക്ഷമ ചോദിച്ച് വാട്സൺ

ഐപിഎല്ലില്‍ തുടര്‍ച്ചയായ തോല്‍വികളെ തുടര്‍ന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ സ്ഥാനം രവീന്ദ്ര ജഡേജ ഒഴിഞ്ഞിരുന്നു. പകരം മുൻ നായകൻ ധോണി തന്നെയാണ് ചെന്നൈയെ അവസാന 2 മത്സരങ്ങളായി നയിക്കുന്നത്. സീസണില്‍ ഇതുവരെയുള്ള എട്ടുമത്സരങ്ങളില്‍ രവീന്ദ്ര ജഡേജയുടെ നായകത്വത്തില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന് വിജയിക്കാനായത്. തുടര്‍ന്ന് നായകസ്ഥാനം ഏറ്റെടുക്കാന്‍ ജഡേജ ധോണിയോട് അഭ്യര്‍ഥിച്ചതായാണ് ഫ്രാഞ്ചൈസി അറിയിച്ചത്. ഇപ്പോഴിതാ ജഡേജയോട് തനിക്ക് ഖേദം തോന്നുന്നു എന്ന് പറഞ്ഞുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഓസ്‌ട്രേലിയൻ താരം ഷെയ്ൻ വാട്‌സൺ.

“ജഡേജ ചുമതലയേൽക്കുമെന്ന് ആദ്യം കേട്ടപ്പോൾ, ഞാൻ ഞെട്ടിപ്പോയി, കാരണം എംഎസ് കളത്തിലിറങ്ങുമ്പോൾ, ജഡേജ എങ്ങനെ നായകൻ ആകുമെന്ന് ഞാൻ ചിന്തിച്ചിരുന്നു. എം‌എസ് ഒരു ഗെയിമിൽ കളിച്ചില്ലെങ്കിലോ പരിക്കേൽക്കുകയോ ഒരു ഗെയിമിനായി അവർക്ക് വിശ്രമം നൽകുകയോ ചെയ്താൽ, ജഡേജയ്ക്ക് ഇവിടെ രണ്ട് ഗെയിമുകൾ ഏറ്റെടുക്കാനും കളിക്കാനും ഇത് ഒരു മികച്ച അവസരമാണെന്ന് ഞാൻ കരുതി.ധോണി ഉള്ളപ്പോൾ തന്നെയുള്ള നായക സ്ഥാനം കൈമാറുന്നതും നല്ലതാണെന്ന് ഞാൻ വിശ്വസിച്ചു.”

” ജഡേജയോട് എനിക്ക് അൽപ്പം സഹതാപം തോന്നുന്നു, കാരണം നല്ല വ്യക്തിയാണ്, ഒരുപാട് മികച്ച പ്രകടനകൾ കാഴ്ചവെച്ച നിങ്ങൾ പിന്മാറുന്നത് വിഷമം ഉണ്ടാക്കുന്നുണ്ട്. ഇത് നിങ്ങൾക്ക് വലിയ നാണക്കേടാണ് ഉണ്ടക്കിയിരിക്കുന്നത് എന്നറിയാം. എല്ലാവരും അവനോട് ക്ഷമിക്കുക .”

കഴിഞ്ഞ വർഷത്തെ ജേതാക്കളായ ചെന്നൈ സൂപ്പർ കിങ്സ് ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്നും ഏകദേശം പുറത്തായി കഴിഞ്ഞിരിക്കുന്നു. താരങ്ങളുടെ മോശം ഫോമും പരിക്കുമാണ് ചെന്നൈക്ക് ഈ വർഷം ഭീക്ഷണിയായത്. എന്തായാലും ഇനിയുള്ള മത്സരങ്ങൾ ജയിച്ച് സീസൺ അവസാനിപ്പിക്കാനാണ് ചെന്നൈ ശ്രമിക്കുക.