ഈ കളിയും വെച്ച് ലോകകപ്പില്‍ കിവീസിനെ നേരിടാന്‍ ചെല്ല്, അവന്മാര് തീര്‍ത്ത് വിടും

ജെറി സാം

ഇന്ത്യയും കിവീസും.. നിലവില്‍ ഇന്ത്യ ഒരു പൂവ് പറിക്കുന്നത് പോലെ ആണ് ഓരോ സീരിയസും ജയിക്കുന്നത്. അതും വ്യക്തമായ അധിപത്യത്തോടെ. ശരിക്കും ഉഭയകക്ഷി സീരിയസ് എല്ലാം തന്നെ ഇന്ത്യക്ക് അനുകൂലമായി വണ്‍ സൈഡ് മാച്ച് ആയിട്ടാണ് പലപ്പോഴും വരുന്നത്.

കെയ്ന്‍ വില്യംസണ്‍, ട്രെന്‍റ്  ബോള്‍ട്ട്, ടിം സൌത്തി, ജിമ്മി നീഷാം, ആദം മില്‍നെ തുടങ്ങിയ താരങ്ങള്‍ ഇല്ലാതെ ആണ് കിവീസ് വന്നത്. ആദ്യ മാച്ചില്‍ ബ്രേസ്വെല്‍ നടത്തിയ ഒറ്റയാള്‍ പോരാട്ടം മാത്രമാണ് എടുത്തു പറയാന്‍ ഉള്ളത്. ബാക്കി അവരുടെ പ്രകടനം തീര്‍ത്തും മോശം ആയിരുന്നു.

എന്നാല്‍ ഈ പെര്‍ഫോമന്‍സ് വച്ച് നമ്മള്‍ക്ക് ലോകകപ്പില്‍ കിവീസിനെ നേരിടാന്‍ പറ്റില്ല. അവിടെ എത്തുമ്പോള്‍ ഇന്ത്യ കളി മറക്കും. എന്തിന് പറയുന്നു ചെറിയ ടീമിനോട് പോലും നമ്മള്‍ പലപ്പോഴും പതറി പോകും.

ഒരു പ്രധാന ടൂര്‍ണമെന്റ് വരുമ്പോള്‍ നമ്മള്‍ കളി മറക്കും. അവിടെ എത്തുമ്പോള്‍ ഇപ്പോള്‍ നമ്മള്‍ വൈറ്റ് വാഷ് അടിച്ചു വിട്ട ശ്രീലങ്ക വരെ നമ്മളെ വിറപ്പിക്കും. 2019 ഏകദിന ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്റെ കൈയില്‍ നിന്നും കഷ്ടിച്ച് ആണ് രക്ഷപെട്ടത്.. അതുകൊണ്ട് തന്നെ ഈ സീരിയസ് വിജയം ഒരു വലിയ നേട്ടം ആയി കാണിക്കാനും പറ്റുന്നില്ല.

Read more

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍