നീയൊക്കെ എവിടുത്തെ ഇതിഹാസങ്ങൾ ആണെടാ, റോഡ് സേഫ്റ്റി ആണെങ്കിലും ബംഗ്ലാദേശ് പഴയ ബംഗ്ലാദേശ് തന്നെയാണ്; ട്രോളുകളിൽ നിറഞ്ഞ ഫീൽഡിംഗ് വീഡിയോ കാണാം

നടന്നുകൊണ്ടിരിക്കുന്ന റോഡ് സേഫ്റ്റി വേൾഡ് സീരീസിൽ റായ്പൂരിൽ നടന്ന ശ്രീലങ്ക ലെജൻഡ്‌സും ബംഗ്ലാദേശ് ലെജൻഡ്‌സും തമ്മിലുള്ള മത്സരം ചൊവ്വാഴ്ച വിചിത്രമായ ഒരു രംഗത്തിന് സാക്ഷ്യം വഹിച്ചു. ഈ ടി20 പരമ്പര ആരാധകരെ ഗൃഹാതുരമാക്കുന്നതിന് പേരുകേട്ടതാണെങ്കിലും, അവർ പണ്ട് ആരാധിച്ചിരുന്ന താരത്തെ ഒരിക്കൽക്കൂടി കാണാനുള്ള ഭാഗ്യമാണ് കിട്ടിയിരിക്കുന്നത്. എന്നാൽ ഷഹീദ് വീർ നാരായൺ സിംഗ് ഇന്റർനാഷണൽ സ്‌റ്റേഡിയത്തിൽ ഇന്നലെ നടന്ന ശ്രീലങ്ക ലെജന്ഡ്സ് ബംഗ്ലാദേശ് ലെജന്ഡ്സ് മത്സരം ബംഗ്ലാദേശി ടീമിന് വിമർശനങ്ങൾക്ക് കാരണമായി.

ബംഗ്ലാദേശ് ലെജൻഡ്‌സിന്റെ വിക്കറ്റ് കീപ്പർ ധിമാൻ ഘോഷിനെ മറികടന്ന് പുൾ ഷോട്ട് കളിക്കുന്നതിനിടെ ശ്രീലങ്കൻ ലെജൻഡ്‌സിന്റെ മഹേല ഉദവാട്ടെയ്ക്ക് എഡ്ജ് ലഭിച്ചു. 30 വാരവും കടന്നുപോയ പിച്ച് ആരും ശ്രദ്ധിക്കാതെ ഇരുന്നതോടെ ശ്രീലങ്കൻ ടീം 2 റൺസ് ഓടിയെടുക്കുക ആയിരുന്നു. ത്രോ സ്ലോ ആയതോടെ
ഒരു റൺസ് കൂടി അവർ ഓടിയെടുത്തു, അടുത്ത റൺ ആയിരുന്നു ഏറ്റവും കോമഡി. ബൗളറുടെ നേർക്ക് എറിഞ്ഞ ത്രോ ഫീൽഡറുമാരെയും കടന്ന് വീണ്ടും പോയി, ശ്രീലങ്ക ഓടിയെടുത്തത് ആകെ 4 റൺസ്.

താനൊക്കെ എവിടുത്തെ അഞ്ഞൂറാൻ ആടോ എന്ന ആനപ്പാറ അച്ചാമ്മ ചോദിക്കുന്നത് പോലെ നീയൊക്കെ എവിടുത്തെ ഇതിഹാസങ്ങൾ ആണെന്ന രീതിയിലാണ് ട്രോളുകൾ കൂടുതലും വരുന്നത്.