ഇന്ത്യയിൽ വന്ന് ഇന്ത്യയെ തോൽപ്പിച്ച് കിരീടവുമായി ഞങ്ങൾ മടങ്ങും, ടെസ്റ്റിൽ ജയം ഉറപ്പെന്ന് വാർണർ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ബോക്‌സിംഗ് ഡേ ടെസ്റ്റിൽ ഓസ്‌ട്രേലിയയുടെ തകർപ്പൻ ജയത്തിൽ പങ്കുവഹിച്ചത് ഡബിൾ സെഞ്ച്വറിയുമായി ഫോമിലേക്ക് തിരിച്ചെത്തിയ ഡേവിഡ് വാർണർ തന്നെയാണ്. താൻ ഇതുവരെ വിരമിച്ചിട്ടില്ലെന്നും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ പരമ്പരയിലും ആഷസിലും മികച്ച പ്രകടനം നടത്താൻ തനിക്ക് ഇപ്പോൾ “അധിക പ്രചോദനം” ഉണ്ടെന്നും പറഞ്ഞു.

അടുത്ത വർഷം. തന്റെ അന്താരാഷ്ട്ര കരിയറിൽ ആദ്യമായി “കൊഴിഞ്ഞുപോകുന്നത്” ടെസ്റ്റ് ക്രിക്കറ്റായിരിക്കുമെന്ന് പറഞ്ഞ വാർണർ, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ടെസ്റ്റിൽ നേടിയ ഇരട്ട സെഞ്ചുറിയോടെ ഏറെ നാളായി ഈ ഫോർമാറ്റിൽ ഉണ്ടായിരുന്ന വളർച്ച അവസാനിപ്പാക്കാനും സാധിച്ചു.

“എന്റെ പ്രായം പറയുന്നത് നിങ്ങൾ നിർത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് 36 വയസ്സ് ആയിട്ടത് ഇപ്പോഴും തോന്നുന്നില്ല ,” നാല് ദിവസത്തിനുള്ളിൽ എംസിജി ടെസ്റ്റ് അവസാനിച്ചതിന് ശേഷം വാർണർ പറഞ്ഞു. (ഡ്രസ്സിംഗ് റൂമിൽ) ഈ ചെറുപ്പക്കാരേക്കാൾ വേഗത്തിൽ ഞാൻ ഓടുന്നു, അതിനാൽ അവർ എന്നെ തോൽപ്പിക്കുമെന്ന് തോന്നുമ്പോൾ ഞാൻ നിർത്തിയേക്കാം.”

“ഇന്ത്യയിൽ എനിക്ക് വിജയിക്കണം അതുപോലെ ഇംഗ്ലണ്ടിലും ഇപ്പോൾ അതാണ് എന്റെ മനസ്സിൽ ഉള്ളത്. ഞാൻ അവിടെ ഉണ്ടായിരിക്കേണ്ട ആവശ്യകത എനിക്ക് നന്നായി അറിയാം,. ഞാൻ ടീമിൽ ഉണ്ടായിരിക്കേണ്ട ആവശ്യകതയെക്കുറിച്ചും എല്ലാവര്ക്കും അറിയാം “, വാർണർ പറഞ്ഞു:

Read more

നിലവിലെ സാഹചര്യത്തിൽ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ ഓസ്ട്രേലിയ ഏറെ കുറെ ഉറപ്പിച്ചിട്ടുണ്ട്. ഇനി സൗത്താഫ്രിക്കയെ വരാനിരിക്കുന്ന രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ തോൽപ്പിച്ചാൽ തന്നെ ഇന്ത്യയോട് തോറ്റാലും ഓസ്ട്രേലിയ ഫൈനൽ ഉറപ്പിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തും.