'ഇതൊരു ടീം മാത്രമല്ല, ഒരു കുടുംബമാണ്'; വിമര്‍ശകരെ പോലും നിശ്ശബ്ദരാക്കി കോഹ്‌ലിയുടെ വാക്കുകള്‍

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വിയ്ക്ക് പിന്നാലെ ഇന്ത്യന്‍ ടീമിനെതിരെ വന്‍ വിമര്‍ശനങ്ങളാണ് ഉയരുന്നത്. പ്ലേയിംഗ് ഇലവന്‍ തിരഞ്ഞെടുപ്പ ശരിയായില്ലെന്നും താരങ്ങളൊന്നും നിലവാരത്തിനൊത്ത് ഉയര്‍ന്നില്ലെന്നുമാണ് വിമര്‍ശനം. ഈ വിമര്‍ശനങ്ങളെയെല്ലാം കാറ്റില്‍ പറത്തി ടീമിനെ ഒന്നടങ്കം ചേര്‍ത്തു നിര്‍ത്തി വിമര്‍ശകരുടെ വായടപ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍.

ഇതൊരു ടീം മാത്രമല്ല, ഒരു കുടുംബമാണെന്നാണ് ടീം ചിത്രം പങ്കുവെച്ച് കോഹ്‌ലി കുറിച്ചത്. ഞങ്ങളെന്നും ഒന്നാണെന്നും ഒരമിച്ച് തന്നെ മുന്നോട്ട് പോകുമെന്നും കോഹ്‌ലി കുറിച്ചു.

View this post on Instagram

A post shared by Virat Kohli (@virat.kohli)

ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യന്‍ നിര ബാറ്റിംഗിലും ബോളിംഗിലും പരാജയപ്പെട്ടതിനെതിന് പിന്നാലെ ടീം തിരഞ്ഞെടുപ്പിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. എന്നാല്‍ ടീം തിരഞ്ഞെടുപ്പില്‍ തെറ്റുപറ്റിയിട്ടില്ലെന്നാണ് കോഹ്‌ലി പറഞ്ഞത്.

32 റണ്‍സിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് 170 റണ്‍സ് മാത്രമാണ് നേടാനായത്. 41 റണ്‍സ് നേടിയ റിഷഭ് പന്ത് മാത്രമാണ് ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്. ഇന്ത്യ മുന്നോട്ടുവെച്ച കുറഞ്ഞ വിജയലക്ഷ്യം ന്യൂസിലന്‍ഡ് അനായാസം മറികടക്കുകയും ചെയ്തു.