ഇന്ത്യയുടെ സി ടീം വിചാരിച്ചാൽ കരുത്തുറ്റ ഓസ്ട്രേലിയൻ ടീമിനെ വീഴ്ത്താം, വെളിപ്പെടുത്തലുമായി വി.വി.എസ് ലക്ഷ്മൺ

തിരിച്ചുവരവിന് വേദി മെൽബൺ ഗ്രൗണ്ട് തന്നെ എന്ന് അയാൾക്ക് ഉറപ്പുണ്ടായിരുന്നു -, ചെറുപുഞ്ചിരിയോടെ, ബഹളങ്ങൾ ഇല്ലാതെ ഗ്രൗണ്ടിലേക്ക് ഇറങ്ങിയ ഒരു ചെറിയ മനുഷ്യൻ, അർഹിച്ച അംഗീകാരങ്ങൾ പലപ്പോഴും ലഭിക്കാത്ത അയാൾ, ഹീറോ ആയ കഥ ഇന്ത്യൻ ആരാധകർ മറക്കാനിടയില്ല, പ്രതിസന്ധികളിൽ തളരാതെ പോരാടിയ അജിങ്ക്യ രഹാനെ എന്ന താരത്തെ തേടി ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനം കഴിഞ്ഞപ്പോൾ ഒരുപാട് അഭിനന്ദനങ്ങൾ തേടിയെത്തി.

ഇന്ത്യയും ഓസ്ട്രേലിയയും രണ്ടാം ടെസ്റ്റ് മത്സരത്തിന് ഇറങ്ങിയപ്പോൾ ഇന്ത്യയുടെ തോൽവി എത്രെ റൺസിന്, ഈ ടീമിന് ഒരു തിരിച്ചുവരവ് ഇല്ല,പ രമ്പര മതിയാക്കി മടങ്ങി വരുന്നതാണ് നല്ലതെന്നും ഒക്കെപറഞ്ഞു കളിയാക്കിയ ആളുകളുടെ ഇടയിലേക്ക് താത്കാലിക ക്യാപ്ടന്റെ റോളിൽ ഇറങ്ങിയ അജിങ്ക്യ രഹാനെ തന്റെ ബൗളറുമാർക്ക് വേണ്ട നിർദ്ദേശങ്ങൾ നല്കി ഗ്രൗണ്ടിലേക്ക്. വ്യക്തമായ ബൗളിംഗ് പദ്ധതി, കൃത്യമായ ഫിൽ സിംഗ് തന്ത്രം എന്നിവയിലൂടെഓസ്‌ട്രേലിയയെ പിന്നീടുള്ള ടെസ്റ്റ് മത്സരങ്ങളിൽ വരിഞ്ഞുമുറുക്കിയപ്പോൾ ഇന്ത്യ പരമ്പരയിൽ തകർപ്പൻ ജയം നേടി.

ടെസ്റ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പരമ്പരകളിൽ ഒന്നായിരുന്നു അത്. പരിക്കുകളോടും പ്രതികൂല സാഹചര്യങ്ങളോടും പടവെട്ടി ഇന്ത്യ നേടിയ വിജയത്തെക്കുറിച്ച് പറയുകയാണ് ലക്ഷ്മൺ.

” ഓസ്‌ട്രേലിയയുടെ പ്രധാന ടീമിന് ഏതോതിരെ ചരിത്ര ജയം നേടിയത് ഇന്ത്യയുടെ സി ടീമാണ്. ഹനുമ- വിഹരി അശ്വിൻ സഖ്യത്തിന്റെ പോരാട്ട വീര്യം തന്നെ അത് കാണിച്ചുതരും.”

Read more

ശത്രുവിന് ഏറ്റവും പ്രിയപ്പെട്ട അവരുടെ മടയിൽ പോയി അവരെ തോല്പിച്ച ഇന്ത്യൻ ടീം ഒരുപാട് അഭിനന്ദനങ്ങൾ അർഹിക്കുന്നു. ഈ വിജയം ഒരു ചരിത്രമാണ്,തോറ്റ് പോകുമെന്ന് പറഞ്ഞിടത് നിന്നും തിരിച്ചുവന്ന് നേടി എടുത്ത പൊന്നും വിലയുള്ള വിജയം .അശ്വിൻ, ബുംറ, ഇഡേജ, സിറാജ് തുടങ്ങി ഒരുപാട് പോരാളികൾ.പക്ഷേ , കോഹ്ലി എന്ന ക്യാപ്ടനും മികച്ച ബാറ്റ്സ്മാനും , ഷമി എന്ന ബൗളറുടെ അഭാവം ഇതൊക്കെ അലട്ടിയ ടീമിനെ ധീരമായ ക്യാപ്ടൻസി മികവിലൂടെയും, നേടിയ ചരിത്ര വിജയം പ്രതിസന്ധികളെ മാറിടന്നായിരുന്നു.