പാകിസ്ഥാന് എതിരായ ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍, രണ്ട് വമ്പന്മാര്‍ പുറത്ത്

ടി20 ലോക കപ്പ് ക്രിക്കറ്റിലെ ഹൈലൈറ്റാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലെ പോരാട്ടം. ക്രിക്കറ്റ് ആരാധകര്‍ ആകാംക്ഷയോടെയാണ് ആ മത്സരത്തിനായി കാത്തിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ ഒക്ടോബര്‍ 24നാണ് ഇന്ത്യ- പാക് പോരാട്ടം. ദുബായ് ആണ് വേദി. ടൂര്‍ണമെന്റിന് മുന്നോടിയായി കളിച്ച രണ്ട് സന്നാഹത്തിലും അനായാസം ജയം പിടിച്ചാണ് ഇന്ത്യ പാകിസ്ഥാനെ നേരിടാനിറങ്ങുന്നത്. ഇപ്പോഴിതാ പാകിസ്ഥാനെതിരായ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം വിവിഎസ് ലക്ഷ്മണ്‍.

രോഹിത് ശര്‍മ്മയും കെഎല്‍ രാഹുലുമാണ് ഓപ്പണര്‍മാര്‍. സന്നാഹത്തില്‍ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരെ ഫിഫ്റ്റികളുമായി രാഹുലും രോഹിത്തും പോരാട്ടത്തിന് ഒരുങ്ങി കഴിഞ്ഞു. കെഎല്‍ രാഹുല്‍ ഐപിഎല്ലില്‍ മിന്നുംഫോമിലായിരുന്നു.

India vs Australia Live Score, T20 World Cup 2021 Warm-up Match: KL Rahul, Rohit Sharma Give India a Good Start

മൂന്നാം നമ്പറില്‍ നായകന്‍ വിരാട് കോഹ്‌ലിയും പിന്നാലെ നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവും ഇറങ്ങണം. അഞ്ചാം നമ്പറില്‍ വിക്കറ്റ് കീപ്പര്‍ കൂടിയായ റിഷഭ് പന്ത് തന്നെയാണ് കളിക്കേണ്ടത്. ആറും ഏഴും സ്ഥാനങ്ങളില്‍ ഓള്‍റൗണ്ടര്‍മാരായ ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരെ ഉള്‍പ്പെടുത്തണം.

Image

Read more

എട്ട്, ഒമ്പത് സ്ഥാനങ്ങളില്‍ ഭുവനേശ്വര്‍ കുമാറിനെും ജസ്പ്രീത് ബുംറയുമാണ് ലക്ഷ്മണ്‍ നിര്‍ദ്ദേശിക്കുന്നത്. തുടര്‍ന്നുള്ള രണ്ടു സ്ഥാനങ്ങള്‍ സ്പിന്‍ ജോടികളായ വരുണ്‍ ചക്രവര്‍ത്തി, രാഹുല്‍ ചാഹര്‍ എന്നിവര്‍ക്കാണ് നല്‍കേണ്ടതെന്നും ലക്ഷ്മണ്‍ അഭിപ്രായപ്പെട്ടു. ആര്‍.അശ്വിന്‍, മുമ്മദ് ഷമി എന്നിവരെ തഴഞ്ഞാണ് ലക്ഷ്മണ്‍ യുവ സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.