രാഹുലും പന്തും ഔട്ട്; സര്‍പ്രൈസ് വൈസ് ക്യാപ്റ്റനെ നിര്‍ദ്ദേശിച്ച് സെവാഗ്

വിരാട് കോഹ്‌ലി ടി20 ടീമിന്റെ നായക സ്ഥാനം ഒഴിഞ്ഞതോടെ അടുത്ത നായകന്‍ ആരെന്ന ചര്‍ച്ചകള്‍ പൊടിപൊടിക്കുകയാണ്. രോഹിത് ശര്‍മ്മയായിരിക്കും അടുത്ത നായകന്‍ എന്നതിന് ഏറെക്കുറെ വ്യക്തമായ തെളിവുകള്‍ കിട്ടിക്കഴിഞ്ഞു. രോഹിത് നായകനായാല്‍ ആരാവും ഉപനായകന്‍ എന്നാണ് അവശേഷിക്കുന്ന മറ്റൊരു ചോദ്യം. കെഎല്‍ രാഹുലിന്റെയും റിഷഭ് പന്തിന്റെയും പേരുകളാണ് ഇതിനായി ഉയര്‍ന്നു കേള്‍ക്കുന്നത്. എന്നാലിവിടെ ഇവര്‍ രണ്ടു പേരുമല്ലാതെ മറ്റൊരാളുടെ പേര് ഈ സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്.

‘മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്ന താരം ആവണം ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും. അങ്ങനെ വരുമ്പോള്‍ ബുംമ്രയേക്കാള്‍ നല്ലൊരു ഓപ്ഷന്‍ വേറെയില്ല. കെഎല്‍ രാഹുലും ഋഷഭ് പന്തും അവിടെയുണ്ട്. എന്നാല്‍ മൂന്ന് ഫോര്‍മാറ്റിലും അവര്‍ കളിക്കുമോ? ബുംമ്രയെ പോലെ സ്ഥിരതയോടെ കളിക്കാന്‍ അവര്‍ക്ക് കഴിയുമോ?’

IND vs NAM Match Prediction - Who will win today's cricket match?

‘കപില്‍ ദേവ് മാത്രമാണ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്തിയ ഫാസ്റ്റ് ബോളര്‍. ക്യാപ്റ്റനായ മറ്റൊരു ബോളര്‍ കുംബ്ലെയാണ്. ഇവരല്ലാതെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്തിയ മറ്റൊരു കളിക്കാരന്‍ ഇല്ല. എന്നാല്‍ ഈ കാലഘട്ടത്തില്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ പറ്റിയ ചോയിസ് ആണ് ബുംമ്ര’ സെവാഗ് പറഞ്ഞു.

Ashish Nehra and Jasprit Bumrah talk before the start of play, India v Sri  Lanka, 2nd ODI, Mohali, December 13, 2017

Read more

നേരത്തെ മുന്‍ പേസര്‍ ആശിഷ് നെഹ്‌റയും ഇത്തരമൊരു അഭിപ്രായവുമായി രംഗത്ത് വന്നിരുന്നു. എന്നാല്‍ ബുംറയെ നായകനാക്കണമെന്നാണ് നെഹ്‌റയുടെ വാദം. ഫാസ്റ്റ് ബോളര്‍മാരെ ക്യാപ്റ്റന്‍മാരാക്കാന്‍ പാടില്ലെന്ന് ഒരിടത്തും എഴുതിവെച്ചിട്ടില്ലെന്നാണ് നെഹ്‌റ പറയുന്നത്.