കോഹ്‌ലി വെറുമൊരു ഏഷ്യന്‍ താരം, അതിന്റെ എല്ലാ ദൗര്‍ബല്യങ്ങളും ഉണ്ട്; തുറന്നടിച്ച് പാക് മുന്‍ താരം

വിരാട് കോഹ്‌ലിയുടെ മോശം പ്രകടനത്തില്‍ വിലയിരുത്തലുമായി പാകിസ്ഥാന്‍ മുന്‍ താരം ആക്വിബ് ജാവേദ്. കോഹ്‌ലി ഒരു സാധാരണ ഏഷ്യല്‍ താരമാണെന്നും അതിന്റെ എല്ലാ ദൗര്‍ബല്യങ്ങളും താരത്തിനുണ്ടെന്നും ജാവേദ് അഭിപ്രായപ്പെട്ടു.

‘കോഹ്‌ലിയൊരു സാധാരണ ഏഷ്യന്‍ താരമാണ്. അതിന്റെ എല്ലാ ദൗര്‍ബല്യങ്ങളും അവനുണ്ട്. ഓസ്ട്രേലിയയില്‍ അവന് തിളങ്ങാന്‍ സാധിക്കും. എന്നാല്‍ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്ക പോലുള്ള സ്വിംഗ് ചെയ്യിക്കുന്ന സാഹചര്യങ്ങളില്‍ പ്രയാസപ്പെട്ടും. നിയന്ത്രണമുള്ള സ്വിംഗില്‍ അവന്‍ ദുര്‍ബലനാണ്.’

India vs England 3rd Test: Does Virat Kohli's latest social media post drop a hint about playing XI?

‘റൂട്ടിന്റെ സാങ്കേതിക മികവ് കോഹ്‌ലിയേക്കാള്‍ കേമമാണ്. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് പന്തില്‍ വൈകി ഷോട്ട് കളിക്കുന്നതെന്നത് റൂട്ടിനെ കണ്ട് പഠിക്കണം. ഒരു താരത്തിന്റെ വളര്‍ച്ചയില്‍ ടീമിന്റെ അന്തരീക്ഷത്തിന് വളരെ പ്രാധാന്യമുണ്ട്. ഉപഭൂഖണ്ഡത്തിലുള്ള താരങ്ങള്‍ ചലിക്കുന്ന പന്തില്‍ കളിച്ച് അധികം പരിചയമില്ലാത്തവരാണ്. എന്നാല്‍ സെന രാജ്യങ്ങളിലുള്ളവര്‍ നേരത്തെ തന്നെ ചലിക്കുന്ന പന്തില്‍ കളിച്ച് പരിചയസമ്പത്തുണ്ടാക്കുന്നത് കൂടുതല്‍ മികച്ച പ്രകടനത്തിന് സഹായിക്കും’ ജാവേദ് വിലയിരുത്തി.