വിജയ് ഹസാരെ ട്രോഫിയില്‍ ജാര്‍ഖണ്ഡിന് വേണ്ടി വെടിക്കെട്ട് പ്രകടനവുമായി മുംബൈ ഇന്ത്യന്‍സ് താരം ഇഷാന്‍ കിഷന്‍. മധ്യപ്രദേശിനെതിരായ മത്സരത്തില്‍ ടീം ക്യാപ്റ്റന്‍ കൂടിയായ ഇഷാന്‍ 94 പന്തുകളില്‍ നിന്ന് 173 റണ്‍സാണ് അടിച്ചെടുത്തത്.
11 സിക്സും 19 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇഷാന്റെ ഇന്നിംഗ്‌സ്. ബൗണ്ടറികളില്‍ നിന്നു മാത്രം 142 റണ്‍സാണ് കിഷാന്റെ ബാറ്റില്‍ നിന്ന് പിറന്നത്. 184.04 ആണ് സ്‌ട്രൈക്ക് റേറ്റ്.
ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തില്‍ നടന്ന് കൊണ്ടിരിക്കുന്ന മത്സരത്തില്‍ ടോസ് നേടിയ മധ്യപ്രദേശ് ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണറായി ഇറങ്ങിയ ഇഷാന്‍ തുടക്കം മുതല്‍ കൂറ്റനടികളുമായി കളം നിറഞ്ഞു.
Read more
ഇഷാന്റെ ഇന്നിംഗ്‌സ് മികവില്‍ മത്സരത്തില്‍ കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങുകയാണ് ജാര്‍ഖണ്ഡ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 41 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 325 റണ്‍സെന്ന നിലയിലാണ് അവര്‍.