ഇന്ത്യയിലേതു പോലല്ല, ഓസ്‌ട്രേലിയയില്‍ കളിമാറും; വലിയ സാദ്ധ്യത ചൂണ്ടിക്കാട്ടി അശ്വിന്‍

ടി20 ലോകകപ്പ് ആംരഭിക്കാന്‍ ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ഇതിനോടകം ഓസ്ട്രേലയയില്‍ എത്തി പരിശീലനം അരംഭിച്ചു കഴിഞ്ഞു. സ്ഥിരതയില്ലാത്തതും ഡെത്ത് ഓവറുകളില്‍ കൈയയഞ്ഞ് റണ്‍ വഴങ്ങുന്ന ബോളര്‍മാരാണ് ഇന്ത്യയുടെ തലവേദന. ഇപ്പോഴിതാ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് ഓസ്ട്രേലിയയിലെ വലിയ മൈതാനങ്ങളില്‍ മികവ് കാട്ടാനാവുമെന്നാണ് അവകാശപ്പെട്ടിരിക്കുകയാണ് ഇന്ത്യന്‍ സീനിയര്‍ സ്പിന്നര്‍ ആര്‍. അശ്വിന്‍.

ഇന്ത്യയുടെ സമീപകാലത്തെ ടി20 പരമ്പരകള്‍ നോക്കുക. ഇന്ത്യയിലെ ബൗണ്ടറി ലൈനുകള്‍ അല്‍പ്പം അടുത്തായതിനാല്‍ സ്പിന്നര്‍മാര്‍ക്ക് കൂടുതല്‍ പ്രഹരം ഏല്‍ക്കേണ്ടിവരുന്നു. എന്നാല്‍ ഓസ്ട്രേലിയയിലേക്ക് വരുമ്പോള്‍ ബൗണ്ടറികള്‍ അല്‍പ്പം കൂടി വലുതാണ്. അതുകൊണ്ട് തന്നെ ബോളര്‍മാര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കും.

സാഹചര്യങ്ങളെ മനസിലാക്കുകയെന്നത് പ്രധാനപ്പെട്ട കാര്യമാണ്. മികച്ച ലൈനും നിലനിര്‍ത്തുന്നതോടൊപ്പം 50-50 സാഹസത്തിനും തയാറാവണം. ഓസ്ട്രേലിയയില്‍ നിരവധി മത്സരങ്ങള്‍ കളിക്കാന്‍ സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അനുഭവസമ്പത്തുമുണ്ട്. വേഗത്തില്‍ സാഹചര്യത്തോട് പൊരുത്തപ്പെടാന്‍ ഞങ്ങള്‍ക്കാവും.

പെര്‍ത്തിലെ സാഹചര്യത്തിലാണ് സന്നാഹം കളിച്ചത്. ഓസീസ് സാഹചര്യം മനസിലാക്കാന്‍ ഇതിനെക്കാള്‍ മികച്ചൊരു പിച്ചില്ല. മികച്ച ബൗണ്‍സും പേസും പിച്ചിലുണ്ട്. ടൂര്‍ണമെന്റിനെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും അശ്വിന്‍ പറഞ്ഞു.