ടോസ് ഭാഗ്യം ഇന്ത്യക്കൊപ്പം, കോഹ്ലി ടീമിൽ

ടോസ് ഭാഗ്യം രോഹിതിനെ തുണച്ചിരിക്കുന്നു. ഒരു സംശയവും ഇല്ലാതെ നായകൻ ഫീൽഡിങ് തിരഞ്ഞെടുത്തിരിക്കുന്നു. രണ്ടാമത് ബാറ്റ് ചെയ്യുന്നവരെ പിന്തുണക്കുന്ന പിച്ചിൽ ഫീൽഡിങ് തന്നെയാണ് ഇരു നായകന്മാരും തിരഞ്ഞെടുക്കാൻ ആഗ്രഹിച്ചത്.

ആദ്യ മത്സരത്തിന് ജയിച്ച ഇന്ത്യ ആത്മവിശ്വാസത്തിലാണ് രണ്ടാം മത്സരത്തിൽ ഇറങ്ങുന്നത് . ആദ്യ മത്സരത്തിൽ ഇല്ലാതിരുന്ന കോഹ്ലി രണ്ടാം മത്സരത്തിൽ തിരിച്ചെത്തി . വിജയം മാത്രം ലക്ഷ്യമിടുന്ന ടീമുകളുടെ പോരാട്ടം ആവേശമാകുമെന്ന് പ്രതീക്ഷിക്കാം.

ഇന്ത്യ (പ്ലേയിംഗ് ഇലവൻ): രോഹിത് ശർമ (സി), ശിഖർ ധവാൻ,  കോഹ്ലി , സൂര്യകുമാർ യാദവ്, ഋഷഭ് പന്ത് (ഡബ്ല്യു), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, യുസ്‌വേന്ദ്ര ചാഹൽ, പ്രസീദ് കൃഷ്ണ

ഇംഗ്ലണ്ട് (പ്ലേയിംഗ് ഇലവൻ): ജേസൺ റോയ്, ജോണി ബെയർസ്റ്റോ, ജോ റൂട്ട്, ബെൻ സ്‌റ്റോക്‌സ്, ജോസ് ബട്ട്‌ലർ (w/c), ലിയാം ലിവിംഗ്‌സ്റ്റൺ, മോയിൻ അലി, ക്രെയ്ഗ് ഓവർട്ടൺ, ഡേവിഡ് വില്ലി, ബ്രൈഡൺ കാർസെ, റീസ് ടോപ്‌ലി