ആ താരം 2011 സീസൺ മുതൽ എന്നെ സ്വാധീനിച്ചിട്ടുണ്ട്, സൂപ്പർ താരത്തെക്കുറിച്ച് പൊള്ളോക്ക്

പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും മികഹാ ടീമുകളിൽ ഒന്നാണ് മ്യുമ്പൈ ഇന്ത്യൻസ്. 5 പതവണ ലീഗ് കിരീടം നേടാൻ മുംബൈക്ക് സാധിച്ചിട്ടുണ്ട്. ഈ സീസൺ അത്ര മികച്ചതല്ലെങ്കിൽ പോലും അടുത്ത സീസണിൽ മുംബൈ തിരിച്ചുവരുമെന്നാണ് ആരാധക പ്രതീക്ഷകൾ. മുംബൈ വിജയങ്ങളിൽ വളരെ നിർണായകമായ ഒരു പേരാണ് നായകൻ രോഹിതിന്റെ. കിരീട വിജയങ്ങളിൽ രോഹിത് എന്ന നായകൻ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

ഈ സീസൺ ലീഗിൽ മോശം പ്രകടനത്തിന്റെ പേരിൽ ചെറുതാക്കാൻ സാധിക്കില്ല രോഹിത് എന്ന നായകനെ. സൗത്താഫ്രിക്കൻ ഇതിഹാസം ഷോൺ പൊള്ളോക്ക് രോഹിതിനെക്കുറിച്ച് പറഞ്ഞ വാക്കുകൾ വൈറൽ ആവുകയാണ്. “2011 ൽ അവൻ ഡെക്കാനിൽ ആയിരുന്നപ്പോൾ തന്നെ ഞങ്ങൾക്ക് അവന്റെ കഴിവ് മനസിലായി. 2011 ലും 2012 ലും ഞാൻ ഉണ്ടായിരുന്ന രണ്ട് വർഷങ്ങളിൽ അവൻ ഞങ്ങളുടെ സെലക്ഷൻ പാനലിൽ ഉണ്ടായിരുന്നു. പ്രായത്തിൽ കവിഞ്ഞ പക്വത അവനുണ്ടായിരുന്നു. അവൻ നായകനാകുമോ അതോ അവന് എന്നത് സാധിക്കും എന്നതായിരുന്നു ചോദ്യം? എന്നാൽ അദ്ദേഹം ഏറ്റെടുത്തതിനുശേഷം അഞ്ച് കിരീടങ്ങൾ ഞങ്ങൾക്ക് നൽകി. അവൻ കൂടുതൽ കരുത്തനായി. അവന്റെ പ്രകടനങ്ങളും മികച്ചതാണ്. ധോണി സിഎസ്‌കെയ്ക്ക് എങ്ങനെയാണോ അതുപോലെയാണ് രോഹിത് മുംബൈക്ക്.”

ടി20യില്‍ കളിച്ച 10 ഫൈനലുകളില്‍ ഒന്‍പതിലും ഹിറ്റ്‌മാന് വിജയിക്കാനായി. ഐപിഎല്ലില്‍ 2009ല്‍ ഡെക്കാന്‍ ചാര്‍ജേര്‍‌സിന് ഒപ്പം കിരീടം നേടിയ രോഹിത് 2013, 2015, 2017, 2019 വര്‍ഷങ്ങളില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം കിരീടം നേടി. ഇന്ത്യ 2007ല്‍ ടി20 ലോകകപ്പ് നേടിയ ടീമില്‍ അംഗമായിരുന്നപ്പോള്‍ 2013ല്‍ മുംബൈയ്‌ക്കൊപ്പം ചാമ്പ്യന്‍സ് ലീഗും ഇന്ത്യക്കൊപ്പം 2006ല്‍ ഏഷ്യാകപ്പും 2018ല്‍ നിദാഹസ് ട്രോഫിയും നേടി.

Read more

അടുത്ത സീസണിൽ വലിയ അഴിച്ചുപണി നടത്തിയാകും രോഹിതിന്റെ ടീം ഐ.പി.എലിന് ഇറങ്ങുക.