ഹൈപ്പ് മാത്രമേ ഉള്ളു, ഏകദിനത്തിൽ അവൻ വമ്പൻ ഫ്ലോപ്പാകും; ഇന്ത്യൻ താരത്തെക്കുറിച്ച് ബാസിത് അലി

ഇന്ത്യയുടെ നിഗൂഢ സ്പിന്നർ വരുൺ ചക്രവർത്തിക്ക് ഏകദിന ക്രിക്കറ്റിലെ തൻ്റെ വിജയം ടി 20 യിൽ ആവർത്തിക്കാൻ പാടുപെടുമെന്ന് മുൻ പാകിസ്ഥാൻ ബാറ്റർ ബാസിത് അലി വിശ്വസിക്കുന്നു. ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാമത്തെ മത്സരത്തിലാണ് താരം തൻ്റെ ഏകദിന അരങ്ങേറ്റം നടത്തിയത്, ഫോർമാറ്റിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ ഇന്ത്യൻ താരമായി ബാസിത് മാറി.

ഇംഗ്ലണ്ടിനെതിരെ അടുത്തിടെ അവസാനിച്ച അഞ്ച് മത്സര ടി20 മത്സരങ്ങളിലെ പ്ലെയർ ഓഫ് ദി സീരീസ് വിജയിച്ച പ്രകടനത്തെത്തുടർന്ന് ചക്രവർത്തിക്ക് കന്നി ഏകദിന ക്യാപ്പ് കിട്ടുക ആയിരുന്നു. അഞ്ച് ഇന്നിംഗ്‌സുകളിൽ നിന്ന് 7.76 എന്ന എക്കോണമി റേറ്റിൽ 14 വിക്കറ്റുകളാണ് ഈ വരുൺ ടി 20 യിൽ നേടിയത്.

ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരത്തിനിടെ കട്ടക്കിൽ നടന്ന ഏകദിന അരങ്ങേറ്റത്തിൽ അദ്ദേഹം 10-0-54-1 എന്ന കണക്കുകൾ രേഖപ്പെടുത്തി. “അദ്ദേഹത്തിൻ്റെ ബൗളിംഗ് 50 ഓവർ ക്രിക്കറ്റിന് യോജിച്ചതല്ല. സർക്കിളിൽ അഞ്ച് ഫീൽഡർമാരുണ്ടെങ്കിൽ അയാൾക്ക് അത് കൈകാര്യം ചെയ്യാൻ കഴിയില്ല. ഇന്ത്യയുടെ ഹോം ഗ്രൗണ്ടായതിനാൽ അവൻ അതിജീവിച്ചു. ഏകദിനത്തിൽ പന്തെറിയേണ്ട ലൈനിലും ലെങ്ങ്തിലും അല്ല അവൻ അന്ന് എറിഞ്ഞത്.” അദ്ദേഹം പറഞ്ഞു.

എന്തായാലും ചാമ്പ്യൻസ് ട്രോഫി സ്‌ക്വാഡിൽ കുൽദീപ് ആണോ അതോ വരുൺ ആണോ ഉണ്ടാകുക എന്ന് കണ്ടറിയണം.

Read more