നിങ്ങളുടെ സഞ്ജുവിനെ ടീമിൽ എടുക്കാത്തതിന് ഒരു കാരണമുണ്ട്, അത് മനസിലാക്കിയിട്ട് കുറ്റപ്പെടുത്തുക; സഞ്ജുവിനെ ടീമിൽ എടുക്കാത്തതിന് കാരണം പറഞ്ഞ് ബി.സി.സി.ഐ ഉദ്യോഗസ്ഥൻ

മുംബൈയിലും വിശാഖപട്ടണത്തിലും നടന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നും രണ്ടും ഏകദിനങ്ങളിൽ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ സഞ്ജു സാംസണിന്റെ പേര് കാണാതിരുന്നതിന്റെ ഞെട്ടലിലായിരുന്നു ആരാധകർ. ഇന്ത്യ- ഓസ്ട്രേലിയ ഏകദിന പരമ്പരയിൽ നിന്ന് ശ്രേയസ് അയ്യർ പുറത്തായതോടെ, സഞ്ജുവിന് അവസരം കിട്ടുമെന്നാണ് എല്ലാവരും കരുതിയത്.

എന്നാൽ സഞ്ജു സാംസൺ ഇപ്പോൾ എൻ.സി.എ യിൽ ഉണ്ടെന്നും ഈ വര്ഷം തുടക്കത്തിൽ ഉണ്ടായ പരിക്കിൽ നിന്ന് തിരികെ എത്തുന്നതിനാലാണ് ടീമിലേക്ക് തിടുക്കപ്പെട്ട് എടുക്കാത്തത് എന്ന സ്ഥിതീകരണമാണ് ബിസിസിഐ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടായത്.

പരിക്കിൽ നിന്ന് മോചിതനായി സഞ്ജു ഇപ്പോഴും എൻസിഎയിലാണ്. ആദ്യ ഏകദിനത്തിന് അദ്ദേഹം ലഭ്യമല്ല. ശ്രേയസിന് പകരക്കാരനായി താരത്തെ ടീമിൽ ഉൾപ്പെടുത്തുമോ എന്ന് സെലക്ടർമാർ ആലോചിക്കും. എന്നാൽ ടൈറ്റ് ഷെഡ്യൂൾ കണക്കിലെടുത്ത്, രണ്ടാം ഏകദിനത്തിൽ സഞ്ജു ഫിറ്റ് ആകാൻ സാധ്യതയില്ല,” ഒരു മുതിർന്ന ബിസിസിഐ ഉദ്യോഗസ്ഥൻ ഇൻസൈഡ് സ്‌പോർട്ടിനോട് പറഞ്ഞു.

ചുരുക്കി പറഞ്ഞാൽ ബിസിസിഐ ഇപ്പോൾ സഞ്ജു സാംസണുമായി ഒരു റിസ്കും എടുക്കുന്നില്ല. കഴിഞ്ഞ 6 മാസങ്ങളിൽ, ജസ്പ്രീത് ബുംറയും ദീപക് ചാഹറും പണി മേടിക്കാൻ കാരണമായത് അവരെ ബിസിസിഐ തിടുക്കപ്പെട്ട് ടീമിലേക്ക് എടുത്തതോടെയാണ്.