മിടുക്കന്മാർ പുറത്തുണ്ട്, പന്ത് ലോകകപ്പ് ഇലവനിൽ ഉണ്ടാകില്ല; കാരണങ്ങൾ പറഞ്ഞ് ആകാശ് ചോപ്ര

റിഷഭ് പന്ത് ഇപ്പോൾ ഇന്ത്യയുടെ ഏറ്റവും മികച്ച T20I പ്ലെയിംഗ് ഇലവനിൽ ഇടം നേടില്ലെന്ന് മുൻ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്ര അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. ചുരുങ്ങിയ ഫോർമാറ്റിൽ ലഭിച്ച അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ ഇടംകയ്യൻ താരത്തിന് കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

റെഡ് ബോൾ ഫോർമാറ്റിൽ മികച്ച പ്രകടനം നടത്തുന്ന താരത്തിന് ടി20 യിൽ അത്ര കണ്ട് തിളങ്ങാൻ ആയിട്ടില്ലെന്നും അതിനാൽ തന്നെ താരത്തെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തേണ്ട സാഹചര്യം ഇല്ല എന്നും ചോപ്ര പറയുന്നു.

“ഇന്ത്യയുടെ ഏറ്റവും മികച്ച ടി20 ഐ പ്ലെയിംഗ് ഇലവനിൽ ഞാൻ റിഷഭ് പന്തിനെ കാണുന്നില്ല. ഒരുപാട് ആശങ്കകളുണ്ട്, പ്രത്യേകിച്ച് ഏറ്റവും ചെറിയ ഫോർമാറ്റിൽ. ഡൽഹി ക്യാപിറ്റൽസിനായി ഉയർന്ന ഓർഡറിലാണ് അദ്ദേഹം കളിക്കുന്നത്, പക്ഷേ ഇന്ത്യൻ ടീമിലേക്ക് വരുമ്പോൾ, എനിക്കറിയില്ല. അത് അദ്ദേഹത്തിന് അനുയോജ്യമായ റോളായിരിക്കുമെന്ന്.”

“ഒരുപാട് അവസരങ്ങൾ അദ്ദേഹം കളഞ്ഞുകുളിച്ചത് നമ്മൾ കണ്ടതാണ്. അവൻ ടെസ്റ്റിൽ നല്ലതുപോലെ ചെയ്യുന്നുണ്ട്, പക്ഷെ പരിമിത ഓവർ ക്രിക്കറ്റിൽ അത്ര കണ്ട് മികച്ചതാണെന്ന് തോന്നുന്നില്ല.”

Read more

അതേസമയം, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അടുത്തിടെ സമാപിച്ച അഞ്ച് മത്സരങ്ങളുടെ ഹോം ടി20 ഐ പരമ്പരയിൽ ഇന്ത്യയുടെ സ്റ്റാൻഡ്-ഇൻ ക്യാപ്റ്റനായിരുന്നു ഋഷഭ് പന്ത്. 4 മത്സരങ്ങളിൽ നിന്നും വെറും 58 റൺസാണ് താരത്തിന് നേടാനായത്.