ഐപിഎല്ലിലെ വെല്ലാന്‍ ഹണ്ട്രഡിന്റെ രണ്ടാം സീസണ്‍ ; അടിച്ചു തകര്‍ക്കാന്‍ മാക്‌സ്‌വെല്ലും ഡ്യൂപ്‌ളെസിസും സ്മൃതി മന്ദനയും

യുകെയില്‍ നടക്കുന്ന ക്രിക്കറ്റിന്റെ പുതിയ രൂപമായ ഹണ്ട്രഡില്‍ കളിക്കാന്‍ കരാര്‍ ഒപ്പിട്ടിരിക്കുന്ന വിദേശതാരങ്ങളില്‍ ഓസ്‌ട്രേലിയന്‍ താരം ഗ്‌ളെന്‍ മാക്‌സ്‌വെല്ലും ദക്ഷിണാഫ്രിക്കയുടെ ഫാഫ് ഡ്യൂപ്്‌ളെസിസും. ഇരുവരും 2022 എഡീഷനില്‍ കളിക്കാന്‍ ഒപ്പുവെച്ചു. എട്ടു ടീം വരുന്ന ടൂര്‍ണമെന്റിന്റെ രണ്ടാം സീസണില്‍ പങ്കെടുക്കാനൊരുങ്ങുന്ന വിദേശ താരങ്ങളില്‍ ഓ്‌സ്‌ട്രേലിയന്‍ വനിതാ താരം എല്ലിസേ പെറി, അലീസാ ഹീലി, ഇന്ത്യയുടെ സ്മൃതി മന്ദന, ദക്ഷിണാഫ്രിക്കയുടെ ലിസ് ലീ എന്നിവരുമുണ്ട്.

ഉദ്ഘാടന സീസണ്‍ നഷ്ടമായ ഇംഗ്‌ളീഷ് ബൗളര്‍ ജോഫ്രേ ആര്‍ച്ചറും ഇത്തവണ കളിക്കുന്നുണ്ട്. സതേണ്‍ ബ്രേവിന് വേണ്ടിയാകും താരം കളിക്കുക. ഇന്ത്യന്‍ താരം സ്മൃതി മന്ദനയും ഇവരുടെ താരമാണ്. ഓസ്‌ട്രേലിയയുടെ മാര്‍ക്കസ് സ്‌റ്റോയ്‌നിസും ഇവര്‍ക്കായി കളിക്കും. നോര്‍ത്തേണ്‍ സൂപ്പര്‍ ചാര്‍ജ്ജറിന് വേണ്ടിയാണ് ഐപിഎല്ലില്‍ ആര്‍സിബിയുടെ താരമായി മാറിയിരിക്കുന്ന മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഫാഫ് ഡ്യൂപ്‌ളെസിസ് കളിക്കുക.

ഓസ്‌ട്രേലിയന്‍ വനിതാ ടീമിന്റെ വിക്കറ്റ് കീപ്പറും ഓപ്പണറുമായ ഹീലിയും ഇവിടെ കളിക്കും് ഓള്‍ റൗണ്ടര്‍ പെറിയും ന്യൂസിലാന്റിന്റെ വനിതാ ടീം നായിക സോഫി ഡിവൈനും ബിര്‍മിംഗാം ഫീനിക്‌സിനായി കളിക്കും. അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ റഷീദ് ഖാന്‍ ട്രെന്റ് ബിഡ്്ജ് റോക്കറ്റ്‌സിന് വേണ്ടിയാണ് കളിക്കുന്നത്. ലണ്ടന്‍ സ്പിരിറ്റിനായിട്ടാകും ഓള്‍റൗണ്ടര്‍ മാക്‌സ്‌വെല്‍ ഇറങ്ങുന്നത്. ഇംഗ്‌ളീഷ് നായകന്‍ ഇയോണ്‍ മോര്‍ഗനാണ് ഈ ടീമിനെ നയിക്കുന്നത്.

ട്വന്റി20 യ്ക്ക് പിന്നാലെയെത്തുന്ന ക്രിക്കറ്റിലെ പുതിയ രൂപമാണ് ഹണ്ട്രഡ്. ഇരു ടീമും 100 പന്തുകള്‍ നേരിടുന്ന രണ്ട് ഇന്നിംഗ്‌സ് വരുന്നതാണ് കളി. ലോകോത്തര താരങ്ങള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നു. ഇംഗ്‌ളണ്ടിലെ എട്ടു നഗര ടീമുകളാണ് ഏറ്റുമുട്ടുന്നത് അഞ്ചാഴ്ച നീളുന്ന ടൂര്‍ണമെന്റില്‍ പുരുഷ വനിതാ ടീമുകള്‍ കളിക്കും.

2021 ലായിരുന്നു ആദ്യമായി ഹണ്ട്രഡ് കളിച്ചത്. 2022 ല്‍ ആഗസ്്റ്റ്് 3 ന് പുരുഷന്മാരുടെ മത്സരം ആരംഭിക്കും. സ്ത്രീകളുടെ മത്സരം ആഗസ്റ്റ് 11 നും തുടങ്ങും. ബിര്‍മിംഗാം ഫീനിക്‌സ്, ലണ്ടന്‍ സ്പിരിറ്റ്, മാഞ്ചസ്റ്റര്‍ ഒറിജിനല്‍, നോര്‍ത്തേണ്‍ സൂപ്പര്‍ചാര്‍ജ്ജേഴ്‌സ്, ഓവല്‍ ഇന്‍വിിബിള്‍സ്, സതേണ്‍ ബ്രാവ, ട്രെന്റ് റോക്കറ്റ്‌സ്, വെല്‍ഷ് ഫയര്‍ എന്നീ ടീമുകളാണ് ആദ്യ സീസണ്‍ കളിച്ചത്.

Read more

ഓരോ ടീമിനും 15 കളിക്കാരെ ഉള്‍പ്പെടുത്താം. ഇവരില്‍ മൂന്ന് പേര്‍ വിദേശതാരങ്ങളായിരിക്കും. 2021 ലെ പുരുഷന്മാരുടെ ടൂര്‍ണമെന്റിലെ ജേതാക്കള്‍ സതേണ്‍ ബ്രാവയായിരുന്നു. വനിതാ ചാംപ്യന്മാര്‍ ഇന്‍വിസിബിള്‍സും. പുരുഷ ടീമില്‍ താരങ്ങളെ കണ്ടെത്തുന്നത് ഡ്രാഫ്റ്റ് സിസ്റ്റത്തിലൂടെയാണ്. അനുയോജ്യരായ താരങ്ങളെ കണ്ടെത്തുന്ന രീതിയാണ് വനിതാടീമുകള്‍ക്ക് അനുവദിച്ചിട്ടുള്ളത്. ഹണ്ട്രഡിന്റെ ആദ്യ സീസണ്‍ വന്‍ വിജയമായിരുന്നു. വലിയ ജനക്കൂട്ടമായിരുന്നു ഈ ക്രിക്കറ്റ് ആസ്വദിക്കാനായി എത്തിയത്.