ഞാൻ സിക്സ് അടിച്ച് മത്സരം ജയിപ്പിക്കണം എന്നായിരുന്നു പ്ലാൻ, ഇന്ത്യൻ ബോളർമാരെ ബൗണ്ടറി അടിക്കുക എളുപ്പമായി അപ്പോൾ തോന്നി; തുറന്നുപറഞ്ഞ് സ്റ്റോക്സ്

ഇന്ത്യയ്‌ക്കെതിരായ അഞ്ചാം ടെസ്റ്റിൽ റൺ വേട്ട പൂർത്തിയാക്കാൻ ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് തനിക്ക് അവസരം വാഗ്ദാനം ചെയ്തതായി ഇംഗ്ലണ്ട് പേസർ ജെയിംസ് ആൻഡേഴ്സൺ പറഞ്ഞു. ജൂലായ് 7 ന് ബർമിങ്ങാമിലെ എഡ്ജ്ബാസ്റ്റണിൽ വെച്ച് 378 റൺസ് നേടി പരമ്പര 2-2 ന് സമനിലയിലാക്കി ആതിഥേയർ തങ്ങളുടെ എക്കാലത്തെയും ഉയർന്ന റൺ ചേസ് രേഖപ്പെടുത്തി.

ജോ റൂട്ടും ജോണി ബെയർസ്റ്റോയും നാലാം വിക്കറ്റിൽ 269 റൺസിന്റെ ചരിത്രപരമായ കൂട്ടുകെട്ട് പടുത്തുയർത്തി, ഇരുതാരങ്ങളും സെഞ്ചുറി നേടുകയും ചെയ്തു. എന്നിരുന്നാലും, ഇന്ത്യ ന്യൂ ബോൾ എടുക്കുന്നതിന് മുമ്പ് തന്നെ കളി ജയിക്കണം എന്നായിരുന്നു ടീമിന്റെയും ആഗ്രഹം.

അത് മനസ്സിൽ വെച്ചുകൊണ്ട്, സ്റ്റുവർട്ട് ബ്രോഡിനെ വീണ്ടും സ്ഥാനക്കയറ്റം നല്കാൻ ടീം തീരുമാനിച്ചു. പക്ഷെ റൂട്ട്- ജോണി സഖ്യം തന്നെ മത്സരം തീർത്തു.

ആൻഡേഴ്സൺ പറയുന്നത് ഇങ്ങനെ;

” ന്യൂ ബോൾ വന്നാൽ , അവർ വിചാരിച്ചു, ‘നമുക്ക് അതിന് മുമ്പ് മത്സരം ജയിക്കാം. അതിനാൽ ഞങ്ങൾക്ക് ഒരു വിക്കറ്റ് നഷ്ടമായാൽ, ഞങ്ങൾ ബ്രോഡിയെ അയക്കും, അയാൾക്ക് അക്ഷരാർത്ഥത്തിൽ ഓരോ പന്തും സിക്‌സർ അടിക്കാൻ ശ്രമിക്കാം. 67 നും 75 നും ഇടയിൽ ഓവറിൽ അങ്ങനെ സംഭവിക്കാം.”

“അപ്പോൾ സ്റ്റോക്‌സി എന്റെ അടുത്ത് വന്ന് പറഞ്ഞു, ‘നിങ്ങൾ ഒരിക്കലും വിജയ റൺസ് അടിച്ചിട്ടില്ല. ജയിക്കാൻ കുറച്ച് റൺസ് ഉള്ളപ്പോൾ രവീന്ദ്ര ജഡേജയെ പോലെ ഒരു ബൗളറെ നേരിടാൻ നിങ്ങൾക്ക് താത്പര്യമുണ്ടോ ? “എനിക്ക് അതിൽ ശരിക്കും അസ്വാരസ്യം തോന്നി. ഇത് അൽപ്പം കടന്നകൈ ആയി പോകുമെന്ന് എനിക്ക് അറിയാമായിരുന്നു. അതിനാൽ അങ്ങനെ ഒരു നീക്കം വേണ്ട എന്ന് ഞാൻ പറയുകയും ചെയ്തു.” താരം പറഞ്ഞു നിർത്തി.

എന്തായാലും ഇംഗ്ലീഷ് മണ്ണിൽ പരമ്പര ജയിക്കാനുള്ള സുവർണാവസരമാണ് ഇന്ത്യ കളഞ്ഞു കുളിച്ചത്.