ആരാധകർ കണ്ടു ആ പഴയ രോഹിത്തിനെ, താരം ഫോമിലെത്തിയതിന്റെ സന്തോഷത്തിൽ ആരാധകർ; ആ നാണക്കേട് ഒഴിവാക്കി നായകൻ

ഏകദിന ക്രിക്കറ്റിൽ മൂന്ന് ഡബിൾ സെഞ്ച്വറി നേട്ടങ്ങൾ സ്വന്തവുമായിട്ടുള്ള താരം, ഏകദിന ക്രിക്കറ്റിൽ ഒരു ഇന്നിങ്സിൽ നേടിയ താരം, ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്ന്ന സ്കോർ നേടിയ താരം അങ്ങനെ ക്രിക്കറ്റിലെ റെക്കോഡ് പുസ്തകം പരിശോധിച്ചാൽ അതിൽ തലയുയർത്തി തന്നെ നിൽക്കുന്ന ഒരു പേര് ആയിരിക്കും രോഹിത് ശർമ്മയുടെ. അതേസമയം ക്രിക്കറ്റിൽ ഒരുപിടി നാണക്കേടിന്റെ റെക്കോഡുകളും സ്വന്തമാണ് രോഹിതിന് ഉണ്ട് . ഐ പി .എൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ പൂജ്യനായി മടങ്ങിയ താരം എന്ന റെക്കോഡ് ഉൾപ്പെടെ ഒരുപിടി ആവശ്യമില്ലാത്ത റെക്കോഡുകളും കൈവശം വെച്ച ആളായിരുന്നു രോഹിത്. എന്നാൽ മൻദീപ് സിംഗ് രോഹിതിന്റെ കൈയിൽ നിന്ന് ആ നാണക്കേട് ഒഴിവാക്കി. 0- 5 റൺസ് എടുക്കുന്നതിന് ഇടയിൽ ഏറ്റവും കൂടുതൽ തവണ പുറത്തായ താരവും രോഹിത് തന്നെ, 50 തവണയാണ് രോഹിത് ഇത്തരത്തിൽ പുറത്തായത്.

ഇതെല്ലാം പോരാതെ ഒരു ഐ.പി. എൽ ഫിഫ്റ്റി നേടിയിട്ട് നാളുകൾ കഴിഞ്ഞിരുന്നു. 2021 ലാണ് താരം അവസാനമായി ഫിഫ്റ്റി നേടിയത്. ഓപ്പണർ ആയി കഴിഞ്ഞ 24 ഇന്നിങ്‌സുകളിൽ ഒരു അർദ്ധ സെഞ്ച്വറി നേടാൻ പോലും സാധിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ നടക്കുന്ന ഡൽഹിയുമായി നടക്കുന്ന പോരാട്ടത്തോടെ തന്റെ അർദ്ധ സെഞ്ച്വറി ക്ഷാമം തീർത്തത്. 30 പന്തിലാണ് രോഹിത് അർദ്ധ സെഞ്ച്വറി നേടി ഏറെ നാളത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചത്.

Read more

ഡൽഹി ഉയർത്തിയ 172 റൺ പിന്തുടർന്ന മുംബൈക്കായി തുടക്കം മുതൽ രോഹിത് മികച്ച ഷോട്ടുകൾ കളിച്ച് മുന്നേറി. ആദ്യം മുതൽ ഇന്നിംഗ്സ് അവസാനം വരെ ആ പഴയ കോൺഫിഡൻസ് രോഹിതിന് കാണാൻ ആയി എന്നതാണ് ഏറ്റവും പ്രത്യേകത. തന്നെ കൊണ്ടൊന്നും ഇനി ഒന്നും പറ്റില്ല എന്ന് പറഞ്ഞവരെ നോക്കി ചിരിച്ച് പ്രതാപകാലത്തെ അനുസ്മരിപ്പിച്ചു ഷോട്ടുകൾ കളിച്ച രോഹിത് എന്തായാലും ആരാധകർക്ക് മനോഹരമായ ഒരു വിരുന്ന് തന്നെ ഒരുക്കി. ഒടുവിൽ ടീമിനെ വിജയത്തിലേക്ക് അടുപ്പിച്ച് 45 പന്തിൽ 65 റൺസ് നേടിയ രോഹിതിനെ മുസ്താഫിസൂറാണ് വീഴ്ത്തിയത്.