ആ ഒരു കാര്യം എന്നെ വല്ലാതെ ബാധിക്കുന്നുണ്ട്, അതുകൊണ്ട് ഞാൻ അടുത്ത വർഷം......: എം എസ് ധോണി

അടുത്ത വർഷം നടക്കാൻ പോകുന്ന ഐപിഎലിൽ മുൻ ഇന്ത്യൻ താരം മഹേന്ദ്ര സിങ് ധോണി ഉണ്ടാകുമോ ഇല്ലയോ എന്നതിനെ കുറിച്ചുള്ള നിർണായക അപ്ഡേറ്റ് പുറത്ത്. ഒരു പരിപാടിയിൽ സംസാരിക്കവെയാണ് താരം തന്റെ പങ്കാളിത്തത്തെ കുറിച്ച് സംസാരിച്ചത്.

എം എസ് ധോണി പറയുന്നത് ഇങ്ങനെ:

‘ഞാൻ കളിക്കുമോ ഇല്ലയോ എന്ന് എനിക്ക് ഇപ്പോൾ അറിയില്ല. എനിക്ക് തീരുമാനമെടുക്കാൻ സമയമുണ്ട്. ഡിസംബർ വരെ എനിക്ക് സമയമുണ്ട് അതിനാൽ ഞാൻ ഇതിന് വേണ്ടി രണ്ട് മാസം കൂടിയെടുക്കും. അവസാനം എനിക്ക് ഒരു തീരുമാനം എടുക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു,’ ധോണി പറഞ്ഞു. ഇതിന് ശേഷം ധോണി എന്തായാലും കളിക്കണമെന്ന് ഒരു ആരാധകൻ ഉച്ചത്തിൽ പറഞ്ഞിരുന്നു. ഇതിന് മറുപടിയായി, ‘ എന്റെ കാൽ മുട്ട് വേദന ആര് നോക്കും,’ എന്നാണ് ധോണി തമാശ രൂപേണ മറുപടി നൽകിയത്.

Read more

2023 ഐപിഎല്ലിന് ശേഷം കാൽമുട്ടിൽ നടത്തിയ ഓപ്പറേഷന് ശേഷം ഒരുപാട് പരിക്കുകളെ അദ്ദേഹം ഡീൽ ചെയ്തിട്ടുണ്ട്. കഴിഞ്ഞ സീസണിൽ നാല് കോടി നൽകി അൺക്യാപ്ഡ് കളിക്കാരനായാണ് ധോണിയെ സിഎസ്‌കെ നിലനിർത്തിയത്.