യു.എ.ഇയില്‍ ഈ മാസം തുടങ്ങാനിരിക്കുന്ന ടി20 ലോക കപ്പിന് ഒരുക്കമായുള്ള സന്നാഹ മത്സരങ്ങളുടെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. ഇന്ത്യ രണ്ട് സന്നാഹ മത്സരങ്ങളാണ് കളിക്കുക. ഇംഗ്ലണ്ടും ഓസ്ട്രേലിയയുമാണ് ഇന്ത്യയുടെ എതിരാളികള്‍.
ഒക്ടോബര്‍ 17ന് ഇംഗ്ലണ്ടുമായിട്ടായിരിക്കും ഇന്ത്യയുടെ ആദ്യ സന്നാഹം. രാത്രി 7.30നായിരിക്കും മല്‍സരം ആരംഭിക്കുന്നത്. ഇതിന് രണ്ടു ദിവസത്തിനു ശേഷം ഒക്ടോബര്‍ 20നായിരിക്കും ഓസ്‌ട്രേലിയയുമായുള്ള സന്നാഹം. വൈകീട്ട് 3.30 മുതലായിരിക്കും ഈ മല്‍സരം. ദുബായിയാണ് മല്‍സരത്തിനു വേദിയാവുന്നത്. രണ്ടു മല്‍സരങ്ങളും സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനല്‍ തല്‍സമയം സംപ്രേക്ഷണം ചെയ്യും.

ആകെ എട്ടു സന്നാഹ മല്‍സരങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഒരു ദിവസം നാലു കളികള്‍ എന്ന രീതിയിലാണിത്. ദുബായ്, അബുദാബി എന്നീവിടങ്ങളിലാണ് ഈ മല്‍സരങ്ങള്‍ നടക്കുക.
സന്നാഹ മല്‍സരങ്ങളുടെ ഷെഡ്യൂള്‍:
ഒക്ടോബര്‍ 18 (വേദി- ഷെയ്ഖ് സയ്ദ് സ്റ്റേഡിയം, അബുദാബി)
സൗത്താഫ്രിക്ക- അഫ്ഗാനിസ്താന്‍ (വൈകീട്ട് 3.30)
ന്യൂസിലാന്‍ഡ് – ഓസ്ട്രേലിയ (രാത്രി 7.30)
ഒക്ടോബര്‍ 18 (ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം, ദുബായ്)
പാകിസ്താന്‍- വെസ്റ്റ് ഇന്‍ഡീസ് (വൈകീട്ട് 3.30)
ഇന്ത്യ- ഇംഗ്ലണ്ട് (രാത്രി 7.30)
ഒക്ടോബര്‍ 20 (വേദി- ഷെയ്ഖ് സയ്ദ് സ്റ്റേഡിയം, അബുദാബി)
ഇംഗ്ലണ്ട്- ന്യൂസിലാന്‍ഡ് (വൈകീട്ട് 3.30)
സൗത്താഫ്രിക്ക- പാകിസ്താന്‍ (രാത്രി 7.30)
ഒക്ടോബര്‍ 20 (ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം, ദുബായ്)
ഇന്ത്യ- ഓസ്ട്രേലിയ (വൈകീട്ട് 3.30)
Read more
വെസ്റ്റ് ഇന്‍ഡീസ്- അഫ്ഗാനിസ്താന്‍ (രാത്രി 7.30)







