സൂപ്പര്‍ താരത്തിന് പരിക്ക്, പൂജാരയെ നായകനായി നിയമിച്ചു

ലണ്ടനിലെ ലോര്‍ഡ്സില്‍ ചൊവ്വാഴ്ച ആരംഭിക്കുന്ന മിഡില്‍സെക്സിനെതിരായ മത്സരത്തിന് മുന്നോടിയായി വെറ്ററന്‍ ബാറ്റര്‍ ചേതേശ്വര്‍ പൂജാരയെ സസെക്സിന്റെ താല്‍ക്കാലിക ക്യാപ്റ്റനായി നിയമിച്ചു. ടോം ഹെയ്ന്‍സ് പരിക്കേറ്റ് പുറത്തായ സാഹചര്യത്തിലാണ് പുജാരയെ നായകനാക്കിയത്.

കഴിഞ്ഞയാഴ്ച ലെസ്റ്റര്‍ഷെയറിനെതിരായ മത്സരത്തിനിടെയാണ് ഹെയ്ന്‍സിന് പരിക്കേറ്റത്. ബാറ്റിംഗിനിടെ താരത്തിന്റെ കൈയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു. കുറഞ്ഞത് അഞ്ചോ ആറോ ആഴ്ചയെങ്കിലും അദ്ദേഹത്തിന് വിശ്രമം വേണ്ടിവരും.

2022ലെ കൗണ്ടി ചാമ്പ്യന്‍ഷിപ്പ് ഡിവിഷന്‍ രണ്ടിന്റെ പോയിന്റ് പട്ടികയില്‍ നിലവില്‍ ഒമ്പതാം സ്ഥാനത്തുള്ള സസെക്‌സ്, പൂജാരയുടെ കീഴില്‍ ശേഷിക്കുന്ന ഗെയിമുകളില്‍ മികച്ച പ്രകടനം പുറത്തെടുത്ത് പട്ടികയില്‍ മുന്നേറ്റം നടത്താനാവും ശ്രമിക്കു.

Read more

രാജ്യാന്തര ക്രിക്കറ്റിന്റെ വലിയ അനുഭവസമ്പത്തുള്ള പൂജാര മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് മുഖ്യ പരിശീലകന്‍ ഇയാന്‍ സാലിസ്ബറി ആത്മവിശ്വാസം പ്രകടിപ്പിച്ചു.