സൂപ്പര്‍ ത്രയം തിരിച്ചെത്തി; കംഗാരുപ്പടയ്ക്ക് ആശ്വാസം

ട്വന്റി20 ലോക കപ്പ് ക്രിക്കറ്റിനുള്ള ഓസ്‌ട്രേലിയന്‍ ടീമില്‍ മൂന്ന് സൂപ്പര്‍ താരങ്ങള്‍ അടക്കം ഏഴ് പ്രധാന കളിക്കാര്‍ തിരിച്ചെത്തി. 15 അംഗ ടീമാണ് ലോക കപ്പിനായി ഓസ്‌ട്രേലിയ പ്രഖ്യാപിച്ചത്. ഒക്ടോബറിലാണ് ടി20 ലോകകപ്പ് തുടങ്ങുന്നത്.

മുന്‍നിര ബാറ്റ്‌സ്മാന്‍മാരായ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, പേസര്‍മാരിലെ അപകടകാരി പാറ്റ് കമ്മിന്‍സ് എന്നിവരാണ് ഓസിസ് ടീമില്‍ തിരിച്ചെത്തിയ പ്രമുഖര്‍. ഓള്‍ റൗണ്ടര്‍മാരായ ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍ക്വസ് സ്‌റ്റോയിനസ് എന്നിവരെയും മടക്കി വിളിച്ചു. സീം ബോളര്‍മാര്‍ക്കൊപ്പം സ്പിന്നിനും പ്രധാന്യം നല്‍കിയ ടീമില്‍ ആദം സാംപ, ആഷ്ടണ്‍ അഗര്‍, മിച്ചല്‍ സെപ്‌സണ്‍ എന്നിവരുമുണ്ട്.

Read more

കാല്‍മുട്ടിന് പരിക്കേറ്റ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് ലോക കപ്പിന് മുന്‍പ് സുഖം പ്രാപിക്കുമെന്നാണ് ഓസ്‌ട്രേലിയ കണക്കുകൂട്ടുന്നത്. ഏകദിനത്തില്‍ വന്‍ശക്തികളാണെങ്കിലും ട്വന്റി20 ലോകകപ്പ് ജയിക്കാന്‍ ഓസിസിന് ഇതുവരെ സാധിച്ചിട്ടില്ല. ആ കുറവ് പരിഹരിക്കാന്‍ ഉന്നമിട്ടാണ് കംഗാരുക്കള്‍ യുഎഇയില്‍ എത്തുന്നത്.