ഇങ്ങനെയും ഉണ്ടോ വിഡ്ഢികൾ, ഞാൻ ആയിരുന്നെങ്കിൽ അവനെ ഒരിക്കലും ആ ടീം വിട്ട് പോകാൻ അനുവദിക്കില്ലായിരുന്നു; സൂപ്പർ ടീം ചെയ്ത മണ്ടത്തരത്തെ കുറിച്ച് സെവാഗ്

ഐ‌പി‌എൽ 2022 മെഗാ ലേലത്തിന് മുമ്പ് സ്റ്റാർ ഓപ്പണർ ശുഭ്‌മാൻ ഗില്ലിനെ ഗുജറാത്ത് ടൈറ്റൻസിലേക്ക് (ജിടി) പോകാൻ അനുവദിച്ചത് വഴി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് (കെകെആർ) വലിയ പിഴവ് വരുത്തിയതായി മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ് പറയുന്നു. ഗില്ലിന്റെ കഴിവ് കണക്കിലെടുത്ത് ഒരു കാരണവശാലും അവനെ വിടാൻ പാടില്ലായിരുന്നു എന്നും വീരു പറയുന്നു.

ഐ‌പി‌എൽ 2021 സീസണിന്റെ ഫൈനലിലേക്കുള്ള കെ‌കെ‌ആറിന്റെ യാത്രയിലെ നിർണായക താരമാണെന്ന് വെങ്കിടേഷ് അയ്യർ തെളിയിച്ചു, പ്രത്യേകിച്ച് യുഎഇയിലെ രണ്ടാം പകുതിയിൽ. എന്നാൽ ഗില്ലിന്റെ സ്‌ട്രൈക്ക് റേറ്റ് ചോദ്യം ചെയ്യപ്പെട്ടതിനാൽ അദ്ദേഹത്തിന് പകരം അയ്യരെ കൂടെ നിർത്താനായിരുന്നു കൊൽക്കത്തയുടെ തീരുമാനം.

കഴിഞ്ഞ 12 മാസത്തെ ശുഭ്മാൻ ഗില്ലിന്റെ മുന്നേറ്റം KKR-ന്റെ കണ്ണ് തുറപ്പിക്കുന്നതായിരിക്കും, കാരണം അവർക്ക് പറ്റിയ അബദ്ധത്തെക്കുറിച്ച് തിരിഞ്ഞുനോക്കാൻ മാത്രമേ കഴിയൂ. Cricbuzz-നോട് സംസാരിക്കുമ്പോൾ വീരേന്ദർ സെവാഗിന് പറയാനുള്ളത് ഇതാണ്:

കെ‌കെ‌ആറിലെ വജ്രം ആയിരുന്നു ഗിൽ. 19 വയസ്സ് മുതൽ വിരാട് കോലി ആർ‌സി‌ബിക്ക് വേണ്ടി കളിക്കുന്നതുപോലെ, ഗില്ലിന് അടുത്ത 10-15 വർഷം കെ‌കെ‌ആറിന് വേണ്ടി കളിക്കാമായിരുന്നു. ഞാൻ അവനെ ഒരിക്കലും പോകാൻ അനുവദിക്കില്ല. ഞാൻ KKR ക്യാമ്പിൽ ആയിരുന്നെങ്കിൽ അങ്ങനെ ഒരു അബദ്ധം അവർ ചെയ്യിലായിരുന്നു.”

“അയാളുടെ സ്‌ട്രൈക്ക് റേറ്റിനെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നിരുന്നു, പക്ഷേ അദ്ദേഹം ചില ഷോട്ടുകൾ കളിച്ച രീതി, അവന്റെ കഴിവ് നമുക്ക് കാണാമായിരുന്നു. അതിലൂടെ എങ്കിലും അതൊക്കെ മനസിലാക്കി അവന് അവസരം നൽകണം ആയിരുന്നു.”