'ഓസീസ് പര്യടനത്തിന് ഇന്ത്യ ജംബോ സംഘത്തെ അയക്കണം'; നിര്‍ദേശവുമായി പ്രസാദ്

ഓസീസ് പര്യടനത്തിന് ഇന്ത്യ ജംബോ സംഘത്തെ അയക്കണമെന്ന ആവശ്യവുമായി മുന്‍ ചീഫ് സെലക്ടര്‍ എം.എസ്.കെ പ്രസാദ്. ഇന്ത്യന്‍ ടീമിന് 14 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാണെന്ന് ഓസ്‌ട്രേലിയ വ്യക്തമാക്കിയ സാഹചര്യത്തിലാണ് പ്രസാദിന്റെ ഈ നിര്‍ദേശം. 26 പേരടങ്ങുന്ന ടീമിനെ ഇന്ത്യ ഓസ്‌ട്രേലിയയിലേക്ക് അയക്കണമെന്നാണ് പ്രസാദ് ആവശ്യപ്പെടുന്നത്.

ജംബോ ടീമിനെ അയക്കുന്നതിനായി സീനിയര്‍ ടീമിനെയും എ ടീമിനെയും തല്‍ക്കാലത്തേക്ക് ഒന്നിപ്പിക്കാമെന്ന് പ്രസാദ് പറയുന്നു. ദേശീയ ടീമില്‍ ഇടംതേടുന്ന യുവതാരങ്ങളിലേക്ക് കണ്ണയയ്ക്കാന്‍ ടീം മാനേജ്‌മെന്റിനും മുതിര്‍ന്ന താരങ്ങള്‍ക്കും ലഭിച്ച അവസരമാണ് ഇതെന്നും ഭാവിയിലെ ഇന്ത്യന്‍ ടീമില്‍ വിവിധ സ്ഥാനങ്ങളിലേക്ക് പരിഗണിക്കുന്ന താരങ്ങളെ പരീക്ഷിക്കാനുള്ള വേദിയായും ഇതിനെ പ്രയോജനപ്പെടുത്താമെന്നും പ്രസാദ് പറഞ്ഞു.

The MSK Prasad debate: Would India

26 അംഗ ടീമാണെങ്കില്‍ പരിശീലനം കുറച്ചുകൂടി ഫലപ്രദമാകുമെന്നും പ്രസാദ് വിലയിരുത്തുന്നു. പുറത്തു നിന്നുള്ളവരെ നെറ്റ്‌സില്‍ പന്തെറിയാന്‍ വിളിക്കുന്ന പതിവ് ഇത്തവണ സുരക്ഷിതമല്ലെന്നും ക്വാറന്റൈനില്‍ കഴിയുമ്പോള്‍ രണ്ടു ടീമുകളായി തിരിഞ്ഞ് പരിശീലിക്കാന്‍ ഉള്‍പ്പെടെ ഇതു സഹായകരമാകുമെന്നും പ്രസാദ് ചൂണ്ടിക്കാട്ടി.

India vs Australia 3rd Test Day 3: Jasprit Bumrah leads the charge ...

ഡിസംബര്‍ മൂന്നിനാണ് ഇന്ത്യയുടെ ഓസീസ് പര്യടനം ആരംഭിക്കുന്നത്. നാലു ടെസ്റ്റുകളുടെ പരമ്പരയോടെയാണ് പര്യടനം ആരംഭിക്കുക. ജനുവരിയിലാണ് ടെസ്റ്റ് പരമ്പര അവസാനിക്കുന്നത്. ഒരു പിങ്ക് ബോള്‍ ടെസ്റ്റുള്‍പ്പെടുന്നതാണ് പരമ്പര.