കഞ്ചിക്കോട് ട്രെയിനിടിച്ച് ആന ചെരിഞ്ഞ സംഭവം; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ

പാലക്കാട് കഞ്ചിക്കോട് ട്രെയിനിടിച്ച് ആന ചെരിഞ്ഞ സംഭവത്തിൽ ലോക്കോ പൈലറ്റിനെതിരെ കേസെടുക്കാൻ നടപടി സ്വീകരിക്കുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ. വേഗത നിയന്ത്രിക്കുന്നതിൽ റെയിൽവേക്ക് ശുഷ്കാന്തി ഉണ്ടായില്ല. വേഗത നിയന്ത്രണം ഉള്ള സ്ഥലത്ത് അമിതവേഗതയിലാണ് ട്രെയിൻ ഓടിയിരുന്നത് എന്ന് കണ്ടെത്തിയെന്നും മന്ത്രി പറഞ്ഞു.

പാലക്കാട് ഡിവിഷൻ മാനേജരുമായി ചർച്ച നടത്തും. വനം വകുപ്പും റെയിൽവേയും പരസ്പരം സഹകരിച്ചുകൊണ്ട് ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പാലക്കാട് – കോയമ്പത്തൂർ പാതയിൽ കഞ്ചിക്കോട് പന്നിമടയ്ക്ക് സമീപം രാത്രി 11 മണിക്കാണ് അപകടമുണ്ടായത്.

Read more

തിരുവനന്തപുരത്ത് നിന്നും ചെന്നൈയിലേക്ക് പോകുന്ന ട്രെയിൻ ആണ് ആനയെ ഇടിച്ചത്. ആനക്കുട്ടിയുടെ മൃതദേഹം ക്രെയിൻ ഉപയോഗിച്ചാണ് മാറ്റിയത്. 20 വയസ് പ്രായമുള്ള ആനയാണ് ചെരിഞ്ഞത്. ഒരു മാസത്തിനിടെ രണ്ടാമത്തെ കാട്ടാനയാണ് ട്രെയിൻ ഇടിച്ച് ചെരിയുന്നത്.