ഇന്ത്യന്‍ ബോളര്‍മാര്‍ക്കു മുന്നില്‍ ദക്ഷിണാഫ്രിക്ക വിയര്‍ക്കുന്നു

Advertisement

സെഞ്ചൂറിയന്‍ ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക പൊരുതുന്നു. 17 ഓവറില്‍ 63-ന് 4 എന്ന നിലയിലാണ് ആതിഥേയര്‍. അംല (23),ഡികോക്(20) , നായകന്‍ മാര്‍ക്രം(8),മില്ലര്‍(0) എന്നിവരാണ് പുറത്തായവര്‍.

കുല്‍ദീപിനും രണ്ടും ചാഹല്‍,ഭുവനേശര്‍ കുമാര്‍ എന്നിവര്‍ ഓരാ വിക്കറ്റും വീഴ്ത്തി. ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കയെ ബാറ്റിംഗിനയക്കുകയായിരുന്നു.

പരുക്കേറ്റ ക്യാപ്റ്റന്‍ ഡുപ്ലെസി, എബി ഡിവില്ലിയേഴ്‌സ് എന്നിവരുടെ അഭാവമാണു ദക്ഷിിണാഫ്രിക്കയെ അലട്ടുന്ന പ്രധാന പ്രശ്‌നം. പകരം ക്യാപ്റ്റനായി വരുന്നതു കേവലം രണ്ടു മല്‍സരം മാത്രം കളിച്ച ഇരുപത്തിമൂന്നുകാരന്‍ ഏയ്ഡന്‍ മക്രമാണ്. 2014ല്‍ ദക്ഷിണാഫ്രിക്കയെ അണ്ടര്‍ 19 ലോകകപ്പ് കിരീടത്തിലേക്കു നയിച്ച ക്യാപ്റ്റനാണു മാര്‍ക്രം.

രണ്ടാമത്തെ ഏകദിനമല്‍സരം മാത്രം കളിക്കുന്ന 23 കാരനായ മാര്‍ക്രമിനെ നായകനാക്കിയ ദക്ഷിണാഫ്രിക്കന്‍ സെലക്ടര്‍മാരുടെ നടപടി ഏവരേയും അത്ഭുതപ്പെടുത്തിയിരുന്നു. പരമ്പരയിലെ ശേഷിക്കുന്ന മല്‍സരങ്ങള്‍ മാര്‍ക്രം നയിക്കുമെന്ന് സെലക്ടര്‍മാര്‍ വ്യക്തമാക്കി. ഡുപ്ലെസിക്ക് പകരം നായകനാകുമെന്ന് കരുതപ്പെട്ട സീനിയര്‍ താരങ്ങളായ ഹാഷിം അംല, ക്വിന്റണ്‍ ഡി കോക്ക്, ജെപി ഡുമിനി, ഡേവിഡ് മില്ലര്‍ എന്നിവരെ തഴഞ്ഞാണ് യുവതാരമായ മാര്‍ക്രത്തെ നായകനാക്കിയത്.