സെഞ്ച്വറി നേടാതെ സ്മിത്തും മടങ്ങി; ഓസീസ് ഇന്നിംഗ്‌സ് അവസാനിപ്പിച്ചു

ആഷസ് പരമ്പരയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് മികച്ച ഒന്നാം ഇന്നിംഗ്‌സ് സ്‌കോര്‍. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കംഗാരുക്കള്‍ 473/9 സ്‌കോറില്‍ ഡിക്ലയര്‍ ചെയ്തു.

വലിയ സ്‌കോര്‍ ഉയര്‍ത്തിയെങ്കിലും ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെ സെഞ്ച്വറി നഷ്ടം നല്‍കിയ നിരാശയുമായാണ് ഓസീസ് കരകയറിയത്. 93 റണ്‍സ് നേടിയ സ്മിത്തിനെ ജയിംസ് ആന്‍ഡേഴ്‌സണ്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. 12 ബൗണ്ടറികളും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു സ്മിത്തിന്റെ ഇന്നിംഗ്‌സ്. നേരത്തെ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ക്കും (95) സെഞ്ച്വറി നഷ്ടമായിരുന്നു.

51 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരിയാണ് ഓസീസിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. ഇംഗ്ലണ്ടിനായി ബെന്‍ സ്‌റ്റോക്‌സ് മൂന്നും ആന്‍ഡേഴ്‌സണ്‍ രണ്ടും വീതം വിക്കറ്റുകള്‍ വീഴ്ത്തി.