ചെന്നൈ സൂപ്പര്‍കിങ്‌സിനെതിരെ പഞ്ചാബിന് വിജയം സമ്മാനിച്ചതില്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ നിര്‍ണായ പങ്കാണ് വഹിച്ചത്. സിഎസ്‌കെ ഉയര്‍ത്തിയ 191 റണ്‍സ് വിജയലക്ഷ്യത്തിന് മറുപടിയായി അര്‍ധസെഞ്ച്വറി നേടി പഞ്ചാബിനെ വിജയതീരത്ത് എത്തിച്ചത് ശ്രേയസാണ്. 41 പന്തില്‍ അഞ്ച് ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 72 റണ്‍സാണ് ശ്രേയസ് ചെന്നൈക്കെതിരെ അടിച്ചുകൂട്ടിയത്. ഓപ്പണിങ് വിക്കറ്റില്‍ പ്രിയാന്‍ഷ് ആര്യയും പ്രഭ്‌സിമ്രാന്‍ സിങും ചേര്‍ന്ന് നല്‍കിയ മികച്ച തുടക്കം മൂന്നാമനായി ഇറങ്ങിയ ശ്രേയസും നിലനിര്‍ത്തി മുന്നോട്ടുപോവുകയായിരുന്നു. ശശാങ്ക് സിങും പഞ്ചാബിനായി നിര്‍ണായക സമയത്ത് തിളങ്ങി.
ചെന്നൈക്കെതിരായ വിജയത്തോടെ പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയരാനും പഞ്ചാബിന് സാധിച്ചു. പത്ത് കളികളില്‍ ആറ് ജയവും മൂന്ന് തോല്‍വിയും ഉള്‍പ്പെടെ 13 പോയിന്റുകളാണ് അവര്‍ക്കുളളത്. അതേസമയം മത്സരശേഷം കുറഞ്ഞ ഓവര്‍ നിരക്കിന് പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരിന് ഫൈന്‍ നല്‍കിയിരിക്കുകയാണ് ബിസിസിഐ. 12 ലക്ഷം രൂപയാണ് ശ്രേയസ് അയ്യര്‍ നല്‍കേണ്ടി വരുക. ഈ സീസണില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് ആദ്യമായാണ് ശ്രേയസ് അയ്യരിന് ഫൈന്‍ ലഭിച്ചത്.
Read more
എം ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യ ബാറ്റിങ്ങില്‍ ചെന്നൈ ഉയര്‍ത്തിയ വിജയലക്ഷ്യം അവസാന ഓവറില്‍ മറികടക്കുകയായിരുന്നു പഞ്ചാബ്. ടീമിനായി മുന്നില്‍ നിന്ന് നയിച്ച പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യരാണ് കളിയിലെ താരമായത്. സാം കറണ്‍(88) അര്‍ധശതകം നേടി മുന്നില്‍ നിന്ന് നയിച്ചെങ്കിലും ചെന്നൈയെ വിജയത്തില്‍ എത്തിക്കാനായില്ല.









