അവന്റെ ആ പ്രവൃത്തി ഇഷ്ടപ്പെട്ടില്ല, ശ്രേയസ് പുറത്താകാൻ കാരണം അയാളുടെ ഒറ്റ വാക്ക്; മീറ്റിംഗിൽ സംഭവിച്ചത്

കഴിഞ്ഞ ഒരാഴ്ചയായി, ബിസിസിഐയുടെ ഏറ്റവും പുതിയ വാർഷിക കരാർ പട്ടികയിൽ നിന്ന് ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ എന്നിവരെ ഒഴിവാക്കിയതാണ് ഏറെ കോളിളക്കം സൃഷ്ടിച്ച ഒരു വാർത്ത. കഴിഞ്ഞ ഒരു വർഷമായി രണ്ട് താരങ്ങളും ഇന്ത്യക്കായി ഒരുപാട് മികച്ച പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. ശ്രേയസ് ഇപ്പോൾ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ആദ്യ 2 ടെസ്റ്റ് പരമ്പരയിൽ കളിച്ചതാണ്. ഇഷാൻ കിഷൻ ദക്ഷിണാഫ്രിക്കയിൽ പര്യടനം നടത്തിയ ടീമിൻ്റെ അവസാന ഭാഗമായിരുന്നു. അവിടെ അവസരം കിട്ടാത്തതിനാൽ ടീം വിട്ട ഇഷാൻ പിന്നെ ദ്രാവിഡ് പറഞ്ഞത് ഒന്നും അനുസരികാരത്തെ സ്വയം ഇഷ്ട പ്രകാരം പരിശീലനം നടത്തുക ആയിരുന്നു.

ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാൻ ഇരുവരുടെയും വിമുഖതയാണ് ഇവരെ ഒഴിവാക്കിയതിന് പിന്നിലെ കാരണമായി വിലയിരുത്തപ്പെടുന്നത്. ഇടവേളയ്ക്ക് ശേഷം കിഷൻ ഹാർദിക് പാണ്ഡ്യയ്‌ക്കൊപ്പം പരിശീലനം നേടിയെങ്കിലും തൻ്റെ സംസ്ഥാന ടീമായ ജാർഖണ്ഡിനായി രഞ്ജി ട്രോഫി മത്സരങ്ങൾ നഷ്‌ടമായി. ശ്രേയസ് അയ്യർ തൻ്റെ സംസ്ഥാന ടീമായ മുംബൈയ്ക്കുവേണ്ടി ഒരു രഞ്ജി ട്രോഫി മത്സരം നഷ്ടപ്പെടുത്തി എങ്കിലും രഞ്ജി സെമിയിൽ മുംബൈക്ക് വേണ്ടി റെഡി ആണെന്ന് അറിയിച്ചത് ആയിരുന്നു. എന്നാലും പരിക്ക് അഭിനയിച്ച് ഒരു മത്സരം ഒഴിവാക്കിയതാണ് പ്രശ്നങ്ങളുടെ കാരണം.

ഈ സമയത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൻ്റെ പ്രീ-ഐപിഎൽ ക്യാമ്പിൽ അയ്യർ പങ്കെടുത്തതായി നിരവധി റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. അയ്യരാണ് കെകെആറിൻ്റെ നായകൻ. റെവ്‌സ്‌പോർട്‌സിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, നട്ടെല്ലിന് പ്രശ്‌നമുണ്ടെന്ന് പറഞ്ഞ് ശ്രേയസ് ഒരു മത്സരം ഒഴിവാക്കിയത് അജിത് അഗാർക്കറിനെ ചൊടിപ്പിച്ചു. അതിനാൽ തന്നെ അദ്ദേഹത്തിന്റെ ഇടപെടലാണ് ശ്രേയസ് പുറത്താകാൻ കാരണം.

ദേശീയ ടീമിൽ കളിക്കാത്ത അവസരത്തിൽ രഞ്ജി ട്രോഫി കളിക്കണം എന്ന നിർദേശം പാലിക്കാതിരുന്നതിനാണ് ഇരുവർക്കുമെതിരെ നടപടിയെന്നോണം വാർഷിക കരാറുകളിൽനിന്നും പുറത്താക്കിയത്. ചർച്ചകൾ ഈ രണ്ടു പേരിലേക്ക് ചുരുങ്ങുമ്പോൾ ഇവർക്ക് പുറമെ ചില വെറ്ററൻ താരങ്ങൾക്കും പുതിയ കരാറിൽ സ്ഥാനം നഷ്ടമായി എന്നതും ശ്രദ്ധിക്കേണ്ടതാണ്.

ടെസ്റ്റ് ക്രിക്കറ്റിൽ ഏറെക്കാലം ഇന്ത്യയുടെ വിശ്വസ്ത ബാറ്ററായിരുന്ന ചേതേശ്വർ പൂജാര, വെടിക്കെട്ട് ഓപ്പണർ ശിഖർ ധവാൻ, പേസർ ഉമേഷ് യാദവ്, സ്പിന്നർ യുസ്വേന്ദ്ര ചഹൽ എന്നിവർക്കും കരാർ നഷ്ടമായി. നാല് താരങ്ങളും നിലവിൽ ഇന്ത്യൻ സെലക്ടർമാരുടെ പരിഗണനയിലുള്ളവർ അല്ല. ഇനിയൊരു തിരിച്ചുവരവ് അത്ര എളുപ്പമല്ല.