ഷക്കീബിനെ വളഞ്ഞ് ആരാധകര്‍, ഷര്‍ട്ടില്‍ പിടിച്ച് വലിച്ച് നിലത്തിട്ടു; വൈറലായി താരത്തിന്റെ പ്രതികരണം

ബംഗ്ലാദേശ് നായകന്‍ ഷക്കീബ് അല്‍ ഹസന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ആരാധക ശല്യം കാരണം പൊറുതിമുട്ടിയ താരമാണ് വീഡിയോയില്‍. ഒരു ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങുന്ന താരത്തെ ആരാധകര്‍ വളഞ്ഞതും അതില്‍ നിന്ന് വളരെ പ്രാസപ്പെട്ട് താരം പുറത്തേക്ക് പോകുന്നതുമാണ് വീഡിയോയിലുള്ളത്.

ബംഗ്ലദേശ് ഓള്‍റൗണ്ടറോടൊപ്പം സെല്‍ഫിയെടുക്കുന്നതിനായിട്ടാണ് ആരാധകര്‍ നിയന്ത്രണം വിട്ട് പെരുമാറിത്. ആരാധകരെ നിയന്ത്രിക്കാന്‍ താരത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും സാധിച്ചില്ല. ആരാധകരില്‍ ചിലര്‍ ഷാക്കിബിന്റെ വസ്ത്രത്തില്‍ പിടിച്ചുവലിക്കുന്നതും നിയന്ത്രണം നഷ്ടമായി താരം താഴേക്കു വീഴുന്നതും വീഡിയോയിലുണ്ട്.

അതേസമയം ഇത്രയേറെ പ്രകോപനങ്ങളുണ്ടായിട്ടും ആരാധകര്‍ക്കു നേരെ സൂപ്പര്‍ താരം ദേഷ്യപ്പെട്ടില്ല എന്നതാണ് ശ്രദ്ധേയം. ചെറുചിരിയോടെ തന്നെ താരം പുറത്തേയ്ക്ക് പോകുന്നതായാണ് വീഡിയോയില്‍. ഈ ദൃശ്യങ്ങള്‍ എവിടെനിന്നു പകര്‍ത്തിയതാണെന്ന കാര്യം വ്യക്തമല്ല.

Read more

കഴിഞ്ഞ ദിവസം അവസാനിച്ച ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ ബംഗ്ലദേശ് ചരിത്ര വിജയം സ്വന്തമാക്കിയിരുന്നു. പരമ്പരയിലെ മൂന്ന് മത്സരങ്ങളും വിജയിച്ചാണ് ഷാക്കിബ് അല്‍ ഹസന്‍ നയിച്ച ബംഗ്ലദേശ് ഇംഗ്ലണ്ടിനെതിരെ ചരിത്രം കുറിച്ചത്.