‘മുംബൈയ്‌ക്കെതിരെ ഇത് അത്ര എളുപ്പമല്ല’; അസ്ഹറുദ്ദീനെ പ്രശംസിച്ച് സെവാഗ്

Advertisement

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കാസര്‍ഗോഡുകാരന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ തകര്‍പ്പന്‍ സെഞ്ച്വറി മികവില്‍ മുംബൈയ്ക്കെതിരെ തകര്‍പ്പന്‍ വിജയം നേടിയിരിക്കുകയാണ് കേരളം. അസ്ഹറുദ്ദീന്റെ മിന്നും പ്രകടനം മലയാളക്കരയ്ക്ക് അഭിമാന മുഹൂര്‍ത്തമായിരിക്കുകയാണ്. അസ്ഹറുദ്ദീനെ പ്രശംസിച്ച് സീനിയര്‍ താരങ്ങളടക്കം നിരവധി പേരാണ് രംഗത്ത് വന്നിരിക്കുകയാണ്. ഇപ്പോഴിതാ താരത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് സാക്ഷാല്‍ വീരേന്ദര്‍ സെവാഗ്.

‘വളരെ മനോഹരമായ ഇന്നിംഗ്സ്. മുംബൈക്കെതിരേ ഇത്തരത്തില്‍ സ്‌കോര്‍ നേടുന്നത് മികച്ച ശ്രമത്തിന്റെ ഫലമാണ്. 54 പന്തില്‍ പുറത്താകാതെ 137 റണ്‍സുമായി കളി പൂര്‍ത്തിയാക്കി. ഈ ഇന്നിംഗ്സ് ഏറെ അസ്വദിച്ചു’ സെവാഗ് ട്വിറ്ററില്‍ കുറിച്ചു.

Virender Sehwag tweeted his views on Mohammed Azharuddeen

അസ്ഹറുദ്ദീന്റെ തകര്‍പ്പന്‍ ബാറ്റിംഗാണ് ശക്തരായ മുംബൈയ്‌ക്കെതിരെ കേരളത്തിന് ജയം അനായാസമാക്കിയത്. 54 പന്തില്‍ ഒന്‍പത് ഫോറും 11 സിക്സും സഹിതം 137 റണ്‍സുമായി അസ്ഹറുദ്ദീന്‍ പുറത്താകാതെ നിന്നു. 20 പന്തില്‍നിന്ന് അര്‍ദ്ധ സെഞ്ച്വറി പിന്നിട്ട അസ്ഹറുദ്ദീന്‍, 37 പന്തില്‍നിന്നാണ് 100 കടന്നത്.

Syed Mushtaq Ali Trophy: Kerala's Mohammed Azharuddeen Gets Praise From Virender Sehwag After 37-Ball Century | Cricket News

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ മുംബൈ നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 196 റണ്‍സ്. മറുപടി ബാറ്റിംഗില്‍ 25 പന്തു ബാക്കിനില്‍ക്കെ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ കേരളം ലക്ഷ്യത്തിലെത്തി.