മുംബൈ ഇന്ത്യൻസ് സീനിയർ താരങ്ങളുടെ വക രഹസ്യ മീറ്റിംഗ്, തോൽവിയുടെ പഴി മുഴുവൻ ആ താരത്തിന്; മുംബൈ മാനേജ്‌മന്റ് പറയുന്നത് ഇങ്ങനെ

ഐപിഎൽ 2024 , മുംബൈ ഇന്ത്യൻസിനെ സംബന്ധിച്ച് അവരുടെ ചരിത്രത്തിലെ ഏറ്റവും മോശം സീസൺ ആയിരുന്നു. ടീം എന്ന നിലയിൽ കളിക്കാൻ പരാജയപ്പെട്ട അവർ സീസൺ പ്ലേ ഓഫിൽ എത്താതെ പുറത്താകുന്ന ആദ്യ ടീം ആയി മാറി . ലോകത്തിലെ ഏറ്റവും മികച്ച ചില കളിക്കാർ ഉൾപ്പെടുന്ന ടീമായിട്ടും മുംബൈക്ക് ഈ വിധി വന്നതിൽ ആരാധകർക്കും ഞെട്ടലുണ്ട്. കുറഞ്ഞത് പ്ലേ ഓഫിൽ ഫിനിഷ് ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇതുവരെ കളിച്ച 12 മത്സരങ്ങളിൽ വെറും 4 മത്സരങ്ങൾ മാത്രമാണ് അവർക്ക് ജയിക്കാനായത്. ഐപിഎൽ ആരംഭിക്കുന്നതിന് മുമ്പ് ടീമിൽ വലിയ മാറ്റങ്ങൾ ഉണ്ടായി. ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് പകരം ഹാർദിക് പാണ്ഡ്യയെ അവർ ക്യാപ്റ്റനായി നിയമിച്ചു. അതോടെ ആരാധകരും അദ്ദേഹത്തിന് എതിരായി.

ദി ഇന്ത്യൻ എക്‌സ്പ്രസിൻ്റെ റിപ്പോർട്ട് അനുസരിച്ച്, മുംബൈ ഇന്ത്യൻസിലെ മുതിർന്ന അംഗങ്ങൾ കോച്ചിംഗ് സ്റ്റാഫുമൊത്ത് ഭക്ഷണം കഴിക്കാൻ പോകുകയും ഡ്രസ്സിംഗ് റൂമിൽ ടീം അംഗങ്ങൾ തമ്മിൽ അത്ര നല്ല ബന്ധം അല്ലെന്നും അതിന് കാരണം ഹാർദിക് ആണെന്നും പറഞ്ഞു. രോഹിത് ശർമ്മ, സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുംറ തുടങ്ങിയ ഇന്ത്യൻ താരങ്ങളാണ് യോഗത്തിൽ പങ്കെടുത്തത്. സീനിയർ കളിക്കാരും ടീം മാനേജ്‌മെൻ്റും തമ്മിൽ പരസ്പരം ആശയവിനിമയം നടത്തിയിട്ടുണ്ട്.

ഐപിഎൽ 2024 ട്രേഡ് വിൻഡോയിൽ ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് മുംബൈ ഇന്ത്യൻസ് 15 കോടി രൂപയ്ക്ക് ഹാർദിക് പാണ്ഡ്യയെ ട്രേഡ് ചെയ്യുകയും ക്യാപ്റ്റനാക്കുകയും ചെയ്തു. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ക്യാപ്റ്റനായ രോഹിത് ശർമ്മയെ നീക്കം ചെയ്യാനുള്ള തീരുമാനം ആരാധകർക്കിടയിൽ വളരെയധികം കോലാഹലങ്ങൾ സൃഷ്ടിച്ചു, കൂടാതെ പാണ്ഡ്യയ്ക്ക് കാണികളിൽ നിന്ന് രോഷം നേരിടേണ്ടതായി വന്നു.

Read more

മുംബൈ ഇന്ത്യൻസിൽ നിന്ന് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നത് പ്രകാരം നായക സ്ഥാനം മാറിയത് തന്നെയാണ് സൂപ്പര്താരങ്ങൾക്ക് അടക്കം ബുദ്ധിമുട്ട് തോന്നിയതെന്നും ഇതൊക്കെ മാറുമെന്നും പറഞ്ഞു.