'വിരാടിന് കെണി ഒരുക്കിയിട്ടുണ്ട്', ഇന്ത്യയെ വെല്ലുവിളിച്ച് സ്‌കോട്ടിഷ് സ്പിന്നര്‍

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ ഔട്ടാക്കാന്‍ ചില പദ്ധതികള്‍ ഒരുക്കിയിട്ടുണ്ടെന്ന വെല്ലുവിളിയുമായി സ്‌കോട്ട്‌ലന്‍ഡിന്റെ സ്പിന്നര്‍ മാര്‍ക്ക് വാറ്റ്. സൂപ്പര്‍ 12ലേക്ക് യോഗ്യത നേടിയ സ്‌കോട്ട്‌ലന്‍ഡ് നവംബര്‍ അഞ്ചിന് ദുബായിയിലാണ് ഇന്ത്യയെ നേരിടുക.

കോഹ്ലിയെ പുറത്താക്കാന്‍ ചില തന്ത്രങ്ങള്‍ മനസിലുണ്ട്. ഇപ്പോള്‍ അതു തുറന്നു പറയുന്നില്ല. എന്നാല്‍ കോഹ്ലിക്ക് ആശങ്കയുണ്ടാവുമെന്ന് എനിക്ക് ഉറപ്പാണ്. ലോകത്തെ ഏറ്റവും മികച്ച ടീമിനെ നേരിടുന്നമ്പോള്‍ ചില വെല്ലുവിളികളെ സ്വയം അഭിമുഖീകരിക്കേണ്ടിവരും- വാറ്റ് പറഞ്ഞു.


സ്‌കോട്ട്‌ലന്‍ഡിന് ചില അട്ടിമറികള്‍ക്കു സാധിക്കും. മുമ്പും നമ്മള്‍ അങ്ങനെ ചെയ്തിട്ടുണ്ട്. ലോകത്തെ ഏറ്റവും മികച്ച ഏകദിന ടീമായ ഇംഗ്ലണ്ടിനെ 2018ല്‍ സ്‌കോട്ട്‌ലന്‍ഡ് തോല്‍പ്പിച്ചിരുന്നു. ഇക്കുറി ബംഗ്ലാദേശിനെ കീഴടക്കി. ആരും സ്‌കോട്ട്‌ലന്‍ഡിനെ നിസാരരായി കണക്കാക്കില്ല. സ്‌കോട്ട്‌ലന്‍ഡ് മികച്ച ഫോമിലാണെന്നും താളം നിലനിര്‍ത്തുന്നുണ്ടെന്നും വാറ്റ് പറഞ്ഞു.