അറിഞ്ഞില്ല ആരും പറഞ്ഞില്ല, മലയാള സിനിമയിലെ സൂപ്പർ ക്രിക്കറ്ററെ പരിചയപ്പെടുത്തി സഞ്ജു സാംസൺ

രക്ഷാധികാരി ബൈജു എന്ന ബിജുമേനോൻ ചിത്രം ഒരു ഗ്രാമത്തിലെ ക്ലബും വര്ഷങ്ങളായി ആ ക്ലബ്ബിന്റെ എല്ലാം എല്ലാമായ ബൈജു എന്ന ആളുടെ കഥയാണ് പറയുന്നത്. പരിസര പ്രേദേശങ്ങളായിൽ നടക്കുന്ന ക്രിക്കറ്റ് ടൂർണമെന്റുകളിൽ ക്ലബ് അംഗങ്ങളുമായി പോയി പങ്കെടുക്കുക,, വൈകുന്നേരങ്ങളിൽ ക്രിക്കറ്റ് കളിക്കുക തുടങ്ങിയ കാര്യങ്ങളാണ് അയാളുടെ ഹോബി. അതിലെ ബൈജു എന്ന കഥാപത്രം ക്രിക്കറ്റ് കളിക്കുന്ന രംഗങ്ങൾ ഒകെ വളരെ രസകരമായി തന്നെ ബിജു മേനോൻ അഭിനയിച്ചിട്ടുണ്ടായിരുന്നു

ഇന്നലെ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ സഞ്ജു സാംസൺ ബിജു മേനോന്റെ ഒരു അറിയകഥ ക്രിക്കറ്റ് പ്രേമികൾക്കും ആരാധകർക്കും മുന്നിൽ പരിചയപ്പെടുത്തിയത്. അതിൽ സിനിമയിൽ സജീവമാകുന്നതിന് മുമ്പ് താരം തൃശൂർ ജില്ലക്ക് വേണ്ടി ക്രിക്കറ്റ് കളിച്ചിരുന്നു എന്ന് സൂചിപ്പിക്കുന്ന ഐഡന്റിറ്റി കാർഡിന്റെ ചിത്രരത്തോടപ്പം- ” ഞങ്ങളുടെ സൂപ്പർ സീനിയർ, അറിഞ്ഞില്ല ആരും പറഞ്ഞില്ല” എന്ന അടിക്കുറിപ്പോടെയാണ്‌ സഞ്ജു സ്റ്റോറി ഇട്ടിരിക്കുന്നത്.

Read more

എന്തായാലും നിമിഷങ്ങൾക്കുള്ളിൽ ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞിട്ടുണ്ട്. സിനിമ താരങ്ങൾ കളിക്കുന്ന സെലിബ്രിറ്റി ലീഗിൽ ഒന്ന് കളിക്കാൻ നോക്കുക എന്നൊക്കെ ആളുകൾ അഭിപ്രായങ്ങളുമായി രംഗത്ത് എത്തുകയും ചെയ്യുന്നുമുണ്ട്.