ധോണിയെ പ്രകോപിപ്പിക്കാന്‍ കഴിയുന്ന ഒരേയൊരാള്‍?; വെളിപ്പെടുത്തി സാക്ഷി

Advertisement

ഏതു പ്രതിസന്ധിഘട്ടത്തെയും ‘കൂള്‍’ ആയി നേരിടുന്നയാളാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോണി. ഈ ശാന്ത സ്വഭാവും ക്രിക്കറ്റ് ലോകത്ത് ധോണിയെ ‘ക്യാപ്റ്റന്‍ കൂള്‍’ ആക്കി. ഇപ്പോഴിതാ ധോണിയെ പ്രകോപിപ്പിക്കാന്‍ സാധിക്കുന്ന ഒരാള്‍ ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരത്തിന്റെ പ്രിയപത്‌നി സാക്ഷി. തന്റെ 32ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സുമായി നടത്തിയ സംഭാഷണത്തിനിടെയാണ് സാക്ഷി ഈ സത്യം വെളിപ്പെടുത്തിയത്.

‘ധോണി എല്ലാ കാര്യങ്ങളിലും ശാന്തനാണ്. ഏറ്റവും അടുപ്പമുള്ള ആളായതിനാല്‍ അദ്ദേഹത്തെ പ്രകോപിപ്പിക്കാനും അസ്വസ്ഥനാക്കാനും സാധിക്കുന്ന ഒരാള്‍ ഞാന്‍ മാത്രമാണ്. ധോണി എന്നോട് ദേഷ്യം കാണിക്കാറുണ്ട്. അതില്‍ എനിക്ക് സന്തോഷമുണ്ട്. ധോണിയെ പരിചയപ്പെടുന്ന സമയത്ത് അദ്ദേഹത്തിന് നീണ്ട മുടിയില്ലാതിരുന്നത് നന്നായി. അല്ലായിരുന്നെങ്കില്‍ ഒരുപക്ഷേ ഞാന്‍ ധോണിയെ ശ്രദ്ധിക്കുക പോലുമില്ലായിരുന്നു.’

Sakshi reveals top-three cherished moments with MS Dhoni | Cricket News – India TV

‘ധോണി വീട്ടില്‍ ക്രിക്കറ്റ് ചര്‍ച്ച ചെയ്യാറില്ല. അത് അദ്ദേഹത്തിന്റെ ജോലിയാണ്. ജോലിയെക്കുറിച്ച് ഭാര്യയോടു കുട്ടിയോടും എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കാന്‍ സാധിക്കില്ല. സിവ അനുസരിക്കുന്ന ഒരേയൊരാളും ധോണിയാണ്. അദ്ദേഹത്തിന്റെ അമ്മ പറഞ്ഞാല്‍ പോലും അവള്‍ കേള്‍ക്കാറില്ല’ സാക്ഷി പറഞ്ഞു.

sakshi-dhoni-birthday

വ്യാഴാഴ്ച ദുബായില്‍ നടന്ന സാക്ഷിയുടെ ജന്മദിനാഘോഷത്തില്‍ ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സ, അവരുടെ ഭര്‍ത്താവും പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരവുമായ ശുഐബ് മാലിക്ക്, സാനിയയുടെ സഹോദരി അനം തുടങ്ങിയവരും പങ്കെടുത്തു.