RR UPDATES: സഞ്ജു സാംസണെ കാത്തിരിക്കുന്നത് ചരിത്രം, നാളെ അത് നേടാനായാൽ അപൂർവ ലിസ്റ്റിലേക്ക് റോയൽ എൻട്രി

ഇന്ത്യ-പാകിസ്താൻ സംഘർഷങ്ങൾക്ക് പിന്നാലെ നിർത്തുവെച്ച ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരം ഇന്ന് പുനരാരംഭിക്കുകയാണ്. ഇന്ന് നടക്കുന്ന പോരാട്ടത്തിൽ ബാംഗ്ലൂർ കൊൽക്കത്തയെ നേരിടും. ഇതിനകം തന്നെ പ്ലേ ഓഫ് എത്താതെ പുറത്തായ രാജസ്ഥാൻ നാളെ നടക്കുന്ന പോരിൽ പ്ലേ ഓഫ് ഏകദേശം ഉറപ്പിച്ച പഞ്ചാബിനെ നേരിടും. രാജസ്ഥാന്റെ തട്ടകമായ ജയ്പൂരിലെ സവായ് മാൻസിങ്ങ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. സഞ്ജു സാംസന്റെ തിരിച്ചുവരവിനും നാളത്തെ മത്സരം സാക്ഷ്യം വഹിക്കും.

ഈ മത്സരത്തിൽ സഞ്ജു സാംസണെ കാത്തൊരു സുവർണനേട്ടം ഇരിപ്പുണ്ട്. മൂന്ന് സിക്സ് നേടിയാൽ 350 സിക്സ് ടി 20 യിൽ പൂർത്തിയാക്കുന്ന താരമാകാനുള്ള അവസരം സഞ്ജുവിനുണ്ട്. നിലവിൽ 347 സിക്സ് നേടി നിൽക്കുന്ന സഞ്ജു ചരിത്രത്തിന് അരികെയാണ്. ടി 20 യിൽ ഈ നേട്ടം സഞ്ജുവിന് മുമ്പ് സ്വന്തമാക്കിയത് വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, സൂര്യകുമാർ യാദവ് തുടങ്ങിയ താരങ്ങൾ മാത്രമാണ്.

ടൂർണമെന്റിൽ നല്ല ഫോമിൽ കളിക്കുന്ന സമയത്താണ് സഞ്ജുവിനെ പരിക്ക് തളർത്തിയത്. ഇത് രാജസ്ഥാനെ തളർത്തുകയും ചെയ്‌തെന്ന് പറയാം. എന്തായാലും ശേഷിക്കുന്ന മത്സരങ്ങൾ ജയിച്ച് അഭിമാനത്തോടെ പടിയിറങ്ങാൻ ശ്രമിക്കും.