'ഹാപ്പി ബെര്‍ത്ത് ഡേ സുചി', ഭാര്യയ്ക്ക് ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍; ആശംസയുമായി ആരാധകരും

ഭാര്യ സുചിത്രയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍. ‘പ്രിയപ്പെട്ട സുചിക്ക് പിറന്നാള്‍ ആശംസകള്‍’, എന്ന കുറിപ്പിനോടൊപ്പമാണ് ഇരുവരുടെയും ചിത്രം മോഹന്‍ലാല്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ചത്. ചിത്രത്തിന് താഴെ സുചിത്രയ്ക്ക് പിറന്നാള്‍ ആശംസയുമായി നിരവധി പേരാണ് എത്തിയത്.

മേയ് 21-നായിരുന്നു മോഹന്‍ലാലിന്റെ പിറന്നാള്‍. കുടുംബമൊന്നിച്ച് മോഹന്‍ലാലിന്റെ പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രം മകള്‍ വിസ്മയ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. മോഹന്‍ലാലും സുചിത്രയും പ്രണവും വിസ്മയയും ചേര്‍ന്നാണ് പിറന്നാള്‍ ആഘോഷിച്ചത്.


സിനിമാകുടുംബത്തിൽ നിന്നുള്ളയാളാണ് സുചിത്ര. അന്തരിച്ച തമിഴ് നടനും നിർമ്മാതാവുമായ കെ. ബാലാജിയുടെ മകളാണ് സുചിത്ര. 1988 ഏപ്രിൽ 28-നാണ് മോഹൻലാലും സുചിത്രയും വിവാഹിതരായത്.

Read more