തിരുവനന്തപുരത്ത് സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു. കിളിമാനൂർ നഗരൂർ ഊന്നൻകല്ലിലാണ് സംഭവം. വെള്ളല്ലൂർ ഗവർൺമെന്റ് LPSലെ സ്കൂൾ ബസ് ആണ് അപടത്തിൽപ്പെട്ടത്. റോഡിൽ നിന്നും വയലിലേക്ക് ബസ് മറിയുകയായിരുന്നു. റോഡിന് വീതിയില്ലാത്ത ഭാഗം ചരിഞ്ഞ് വലയിലേക്ക് പതിച്ചു. പരുക്കേറ്റ കുട്ടികളെ കേശവപുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. വാഹനത്തിൽ 21 കുട്ടികളും ഡ്രൈവറും ആയയും സ്കൂളിലെ ഒരു അദ്ധ്യാപകനുമാണ് ഉണ്ടായിരുന്നത്. അതേസമയം ഗുരുതരമായി പരിക്കേറ്റ ഒരു കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി മാറ്റി.