'ആര്‍പി' തന്നെ കാണാന്‍ മണിക്കൂറുകളോളം ഹോട്ടല്‍ ലോബിയില്‍ കാത്തുനിന്നു'; ഉര്‍വശി റൗട്ടേലയ്ക്ക് എതിരെ ആഞ്ഞടിച്ച് പന്ത്

ബോളിവുഡ് നടി ഉര്‍വശി റൗട്ടേല അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച് ടീം ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ റിഷഭ് പന്ത്. ഒരു ഹോട്ടല്‍ ലോബിയില്‍ ‘ആര്‍പി’ എന്ന് പേരുള്ള ഒരാള്‍ തന്നെ കാണാന്‍ മണിക്കൂറുകളോളം കാത്തുനിന്നെന്നാണ് റൗട്ടേല ബോളിവുഡ് ഹംഗാമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെ പറഞ്ഞത്.

”ആര്‍പി” ആരാണെന്ന് അവതാരകള്‍ നടിയോട് ചോദിച്ചു എങ്കിലും വ്യക്തിയുടെ പേര് വെളിപ്പെടുത്താന്‍ അവര്‍ വിസമ്മതിച്ചു. ഇതോടെ സോഷ്യല്‍ മീഡിയയില്‍ പലരും അവര്‍ പരാമര്‍ശിച്ച ‘ആര്‍പി’ ക്രിക്കറ്റ് താരം ഋഷഭ് പന്താണെന്ന് അനുമാനിച്ചു. ഇതിനെതിരെയാണ് ഇപ്പോള്‍ പന്ത് തന്നെ രംഗത്ത് വന്നിരിക്കുന്നത്.

‘ജനപ്രീതിക്കും തലക്കെട്ടുകള്‍ നേടുന്നതിനുമായി ആളുകള്‍ അഭിമുഖങ്ങളില്‍ കള്ളം പറയുന്നതെങ്ങനെ എന്നത് തമാശയാണ്. ചിലര്‍ പ്രശസ്തിക്കും പേരിനും വേണ്ടി ഇങ്ങനെ ദാഹിക്കുന്നത് സങ്കടകരമാണ്. ദൈവം അവരെ അനുഗ്രഹിക്കട്ടെ.’ എന്നാണ് #merapichachorhoBehen #jhutkibhilimithotihai എന്ന ഹാഷ് ടാഗുകളോടെ താരം ഇന്റസ്റ്റഗ്രാം സ്‌റ്റോറില്‍ കുറിച്ചത്.

ഈ സ്‌റ്റോറി താരം പിന്നീട് ഡിലീറ്റ് ചെയ്തു. 2018-ല്‍, ഇരുവരും ഒരുമിച്ചുള്ള പുറത്തുവന്നതിന് പിന്നാലെ പന്തും റൗട്ടേലയും ഡേറ്റിംഗിലാണെന്ന് ചില കിംവദന്തികള്‍ ഉയര്‍ന്നിരുന്നു. പിന്നീട് ഇരുവരും പരസ്പരം വേര്‍പിരിയാന്‍ തീരുമാനിച്ചതായും വാട്ട്സ്ആപ്പില്‍ പരസ്പരം ബ്ലോക്ക് ചെയ്തതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

A screenshot of Pant’s now-deleted Insta story.