എബിഡിയുടെ അവിശ്വസനീയ റെക്കോര്‍ഡ് രോഹിത്ത് മറികടക്കുമോ?

ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം ഏകദിനത്തില്‍ തകര്‍പ്പന്‍ ഡബിള്‍ സെഞ്ച്വറി സ്വന്തമാക്കിയതോടെ നിരവധി റെക്കോര്‍ഡുകളാണ് രോഹിത്ത് ശര്‍മ്മ സ്വന്തം പേരില്‍ കുറിച്ചത്. ഏകദിനത്തില്‍ മൂന്ന് ഇരട്ട സെഞ്ച്വറികള്‍ നേടിയ ആദ്യ താരം, നായകനായിരിക്കെ ഇരട്ട സെഞ്ച്വറി നേടിയ ആദ്യ താരം തുടങ്ങിയ റെക്കോര്‍ഡുകളാണ് രോഹിത്ത് സ്വന്തമാക്കിയത്.

എന്നാല്‍ ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നത് മറ്റൊരു റെക്കോര്‍ഡ് രോഹിത്ത് മറികടക്കുമോയെന്നാണ്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏകദിനത്തില്‍ ഏറ്റവുമധികം സിക്സര്‍ നേടുന്ന താരമെന്ന റെക്കോര്‍ഡാണ് രോഹിത്തിന് മുന്നിലുളളത്. സാക്ഷാല്‍ എബി ഡിവില്ലേഴ്‌സിന്റെ പേരിലാണ് ആ റെക്കോര്‍ഡ് നിലവില്‍.

2015ല്‍ 20 കളിയില്‍ നിന്ന് 58 സിക്സറുകള്‍ ആണ് ഡിവില്ലേഴ്‌സ് സ്വന്തമാക്കിയത്. രണ്ടാമത് പാക്കിസ്ഥാന്‍ താരം ഷാഹിദ് അഫ്രീദിയും. 2002ല്‍ 37 മത്സരങ്ങളില്‍ നിന്ന് 48 സിക്സറുകള്‍ അഫ്രീദി നേടി. രോഹിതിന്റെ അക്കൗണ്ടില്‍ ഇതുവരെയുള്ളത് 45 സിക്സറുകള്‍ ആണ് ഈ വര്‍ഷമുളളത്. കേവലം 20 മത്സരങ്ങളില്‍ നിന്നാണിത്.

ഡിവില്ലേഴ്‌സിന്റെ നേട്ടം മറികടക്കാന്‍ 13 സിക്‌സുകളാണ് രോഹിത്തിന് വേണ്ടത്. അതെസയമം മൂന്ന തവണ സിക്‌സ് നേടിയാണ് അഫ്രീദിയെ മറികടക്കാന്‍ രോഹിത്തിനാകും. മൊഹാലിയിലെ പ്രകടനം ഷെയ്ന്‍ വാട്സണ്‍ (42), മാര്‍ട്ടിന്‍ ഗുപ്റ്റില്‍ (42), സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (40) എന്നിവര്‍ രോഹിത്തിന് ിന്നിലേക്ക് മാറേണ്ടിവന്നു.