കുക്കിനെ ഓപ്പണറാക്കുന്നതാണ് ഇംഗ്ലണ്ടിന് നല്ലത്; പരിഹസിച്ച് മുന്‍ താരം

ഇന്ത്യക്കെതിരേയുള്ള ടെസ്റ്റ് പരമ്പരയില്‍ ഫോം കണ്ടെത്താനാവാതെ വലയുന്ന ഇംഗ്ലണ്ട് ഓപ്പണര്‍മാരെ വിമര്‍ശിച്ച് മുന്‍ താരം ഗ്രഹാം ഗൂച്ച്. മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് വിരമിച്ച മുന്‍ ഓപ്പണറും ക്യാപ്റ്റനുമായിരുന്ന ജോ റൂട്ടിന് ഇനിയും ഈ ഇംഗ്ലീഷ് ടീമിന്റെ ഓപ്പണറായി കളിക്കാന്‍ കഴിയുമെന്ന് ഗൂച്ച് പരിഹസിച്ചു.

‘ലഭ്യമാണെങ്കില്‍ കുക്കിന് ഇനിയും ഓപ്പണറായി ടെസ്റ്റില്‍ ഇറങ്ങാന്‍ സാധിക്കും, ജോ റൂട്ടിന് ഇനിയും ഈ ഇംഗ്ലീഷ് ടീമിന്റെ ഓപ്പണറായി കളിക്കാന്‍ കഴിയും. ഇംഗ്ലീഷ് ടീമിന്റെ ഇപ്പോഴത്തെ ഓപ്പണര്‍മാരുടെ പ്രകടനത്തില്‍ വളരെയധികം നിരാശയുണ്ട്. എവിടെയാണ് പിഴയ്ക്കുന്നതെന്നു കണ്ടെത്തി എത്രയും വേഗം അതു പരിഹരിക്കാന്‍ ശ്രമിക്കണം.’

Cricket World Rewind: #OnThisDay - Graham Gooch begins Test career with a  pair

‘പരിശ്രമം ഇല്ലാത്തതുകൊണ്ടല്ല ഫലം ലഭിക്കാതിരിക്കുന്നത്. മറിച്ച് ചിന്താഗതി, സാങ്കേതികമികവ്, അറിവ്, ഏകാഗ്രത എന്നിവയെല്ലാമാണ് അവര്‍ക്കു പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ കഴിയാത്തതിന്റെ കാരണം. പ്രത്യേകിച്ചും ഓപ്പണര്‍മാര്‍ക്ക് ഇവയെല്ലാം ആവശ്യമാണ്. കാരണം ഒരു അബദ്ധം സംഭവിച്ചാല്‍ അതോടെ നിങ്ങളുടെ ദിവസവും അവസാനിക്കുകയാണ്’ ഗ്രഹാം ഗൂച്ച് പറഞ്ഞു.

2nd Test: Joe Root overtakes Andrew Strauss with 22nd hundred, goes  joint-3rd in England's all-time list - Sports News

കഴിഞ്ഞ രണ്ടു ടെസ്റ്റുകളില്‍ നിന്നും ഓപ്പണര്‍മാരില്‍ നിന്നും കാര്യമായ സംഭാവന ഇംഗ്ലണ്ടിനു ലഭിച്ചിരുന്നില്ല. രണ്ടു ടെസ്റ്റുകളിലെ നാല് ഇന്നിംഗ്സുകളിലും റൂട്ട് തന്നെയായിരുന്നു ടീമിന്റെ ടോപ് സ്‌കോറര്‍.