റാഞ്ചി ടെസ്റ്റ്: ഇന്ത്യന്‍ ടീമില്‍ നാലാം അരങ്ങേറ്റം

റാഞ്ചിയില്‍ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റില്‍ ബംഗാള്‍ ഫാസ്റ്റ് ബൗളര്‍ ആകാശ് ദീപ് തന്റെ ടെസ്റ്റ് ക്യാപ്പ് സ്വന്തമാക്കിയേക്കും. ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിച്ചതോടെ പേസ് വിഭാഗത്തില്‍ മുഹമ്മദ് സിറാജിനെ ആകാശ് ദീപ്ക് സഹായിക്കും. ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ മുകേഷ് കുമാര്‍ ടീമില്‍ തിരിച്ചെത്തിയെങ്കിലും, സെലക്ടര്‍മാരും ടീം മാനേജ്മെന്റും ആകാശിനൊപ്പം പോകാന്‍ ആഗ്രഹിക്കുന്നുവെന്ന് ഇന്ത്യന്‍ എക്സ്പ്രസിന്റെ റിപ്പോര്‍ട്ട് ചെയ്തു.

അടുത്തിടെ ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ഇന്ത്യ എയ്ക്ക് വേണ്ടി രണ്ട് മത്സരങ്ങളില്‍നിന്ന് താരം 11 വിക്കറ്റ് വീഴ്ത്തി. ബംഗാളിന്റെ രഞ്ജി ട്രോഫി 2024 മത്സരത്തില്‍ മുകേഷ് 10 വിക്കറ്റു നേടിയെങ്കിലും നേരത്തെ ടീമില്‍ അവസരം നല്‍കിയപ്പോള്‍ താരം നിരാശപ്പെടുത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ വിശ്രമത്തിലായിരുന്ന മുഹമ്മദ് സിറാജിന്റെ സ്ഥാനത്ത് മുകേഷിന് ഒരു വിക്കറ്റ് മാത്രമാണ് നേടാനായത്.

Who Is Akash Deep Here Know His Stats & Records IND Vs ENG Test Series Latest Sports News | Akash Deep Profile: जानिए कौन हैं आकाश दीप, जिन्हें इंग्लैंड के खिलाफ आखिरी

2019-ല്‍ അരങ്ങേറ്റം കുറിച്ചതിന് ശേഷം 30 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ ആകാശ് ദീപ് കളിച്ചിട്ടുണ്ട്. 23.58 ശരാശരിയിലും 3.03 ഇക്കോണമി റേറ്റിലും 104 വിക്കറ്റുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്. ആകാശ് കളിക്കുകയാണെങ്കില്‍, പരമ്പരയിലെ ഇന്ത്യയുടെ നാലാമത്തെ അരങ്ങേറ്റക്കാരനാകും താരം.

Read more

മുന്‍ കളികളില്‍ രജത് പതിദാര്‍, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറല്‍ എന്നിവര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചിരുന്നു. പരമ്പരയില്‍ 2-1 എന്ന മാര്‍ജിനില്‍ മുന്നിട്ട് നില്‍ക്കുന്ന ടീം ഇന്ത്യയ്ക്ക് അടുത്ത ടെസ്റ്റ് ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം.