പ്ലേ ഓഫ് മത്സരങ്ങൾക്ക് മഴ ഭീക്ഷണി, ഇങ്ങനെ സംഭവിച്ചാൽ ബാംഗ്ലൂർ പുറത്ത്

കൊൽക്കത്തയിലാണ് ഇനിയുള്ള ഐ.പി.എൽ പ്ലേ ഓഫ് മത്സരങ്ങൾ എല്ലാം നടക്കുന്നത്. ഇപ്പോഴിതാ പുറത്തുവരുന്ന വിവരങ്ങൾ പ്രകാരം കൊൽക്കത്തയിൽ തകർത്തുപെയ്യുന്ന മഴയാണ്. അതിനാൽ തന്നെ മത്സരങ്ങൾ നടക്കുന്ന കാര്യങ്ങൾ സംശയത്തിലാണ്.

പ്ലേ ഓഫ് മത്സരങ്ങൾക്ക് റിസേർവ് ദിനം ഇല്ലാത്തതിനാൽ തന്നെ മല്സരം നടന്നില്ലെങ്കിൽ പോയിന്റ് പട്ടികയിൽ മുന്നിലെത്തിയ ടീം അടുത്ത റൗണ്ടിലേക്ക് മുന്നേറും. ഗുജറാത്ത്- രാജസ്ഥാൻ ആദ്യ ക്വാളിഫൈയർ മത്സരം മഴമൂലം നടന്നില്ലെങ്കിൽ ഗുജറാത്ത് ഫൈനലിലേക്ക് എത്തും. രാജസ്ഥാൻ ആകട്ടെ ബാംഗ്ലൂർ- ലക്നൗ മത്സരത്തിലെ വിജയികളെ നേരിടും. ഈ മത്സരം നടന്നില്ലെങ്കിൽ ബാംഗ്ലൂർ പുറത്താകും.

ചുരുക്കി പറഞ്ഞാൽ ഗുജറാത്ത് ഒഴികെ ബാക്കിയെല്ലാ ടീമിനും ഇതുകൊണ്ട് വലിയ നഷ്ടമെന്ന് ഉണ്ടായിരിക്കുന്നത്. അടുത്ത ദിവസങ്ങളിൽ മഴ കനക്കും എന്നിരിക്കെ വേദിമാറ്റം ഒകെ സാധ്യമാകുമോ എന്ന് അറിയില്ല.